Advertisment

വസന്തകുമാറിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഇപി ജയരാജന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവന്തപുരം: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലക്കിടി സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ വിവി വസന്തകുമാറിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. ഇത് സംബന്ധിച്ച് ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Advertisment

publive-image

മുഖ്യമന്ത്രി ദുബായിലാണിപ്പോള്‍. അദ്ദേഹം തിരികെ എത്തിയതിന് ശേഷം ഉടനെ തന്നെ വസന്തകുമാറിന്റെ കുടുംബത്തിന് സഹായം നല്‍കുന്നതില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. 18 വര്‍ഷം സൈനിക സേവനം പിന്നിട്ട വസന്തകുമാര്‍ ലീവിന് വന്നതിന് ശേഷം കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് മടങ്ങി പോയത്.

വസന്ത കുമാറിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വസന്ത കുമാറിന്റെ ഭൗതിക ശരീരം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

കോഴിക്കോട് വിമാനത്താവളത്തില്‍ സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങിയ ഭൗതിക ശരീരം തുടര്‍ന്ന് വിലാപ യാത്രയോടെ വയനാട്ടിലേക്ക് കൊണ്ടു പോയി. വസന്ത കുമാര്‍ പഠിച്ച ലക്കിടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം തൃക്കൈപറ്റ വില്ലേജിലുള്ള മുക്കംകുന്ന് എന്ന സ്ഥലത്ത് സംസ്ഥാന-സൈനിക ബഹുമതികളോടെ സംസ്‌കരിക്കും.

Advertisment