Advertisment

അന്വേഷണ ഏജന്‍സികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍; അന്വേഷണത്തെക്കുറിച്ച് വിലയിരുത്തേണ്ട സമയമല്ല ഇത്; എല്ലാവരും നിയമത്തിന് മുകളില്‍; ക്ഷമയോടെ അന്വേഷണം അവസാനിക്കുന്നതുവരെ കാത്തിരിക്കുക

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: അന്വേഷണ ഏജന്‍സികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അന്വേഷണത്തെക്കുറിച്ച് വിലയിരുത്തേണ്ട സമയമല്ല ഇതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രി കെ.ടി. ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്ത വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ഐഎയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണത്തോട് അദ്ദേഹം പ്രതികരിച്ചില്ല. അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് തന്റെ പദവിക്ക് യോജിച്ചതല്ലെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.

നാം നമ്മുടെ ജോലി ചെയ്യുക. മറ്റുള്ളവരുടെ ജോലിയില്‍ ഇടപെടേണ്ട. എന്‍ഐഎ അന്വേഷണത്തെ നാം വിശ്വസിക്കണം. അവര്‍ക്ക് ആരെയും ചോദ്യം ചെയ്യാം. നിയമം എല്ലാവര്‍ക്കും മുകളിലാണ്.

മന്ത്രിയെ അന്വേഷണ ഏജന്‍സി വിളിപ്പിച്ചതെന്തിനെന്ന് അറിയില്ലെന്നും അന്വേഷണം അവസാനിക്കുന്നതുവരെ നാം ക്ഷമയോടെ കാത്തിരിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Advertisment