Advertisment

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പാണെന്ന് ഗവര്‍ണര്‍; താങ്ങുവില ഇല്ലാതാക്കുന്നത് അപലപനീയം;  കാര്‍ഷിക നിയമങ്ങള്‍ കുത്തകകളെ സഹായിക്കുന്നതാണെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം !

New Update

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പാണെന്ന് ഗവര്‍ണര്‍. താങ്ങുവില ഇല്ലാതാക്കുന്നത് അപലപനീയം. കാര്‍ഷിക നിയമങ്ങള്‍ കുത്തകകളെ സഹായിക്കുന്നതാണെന്നും അദ്ദേഹം നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

Advertisment

publive-image

കേന്ദസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ കിറ്റ് വിതരണം അടക്കമുള്ള കാര്യങ്ങള്‍ എടുത്ത് പറയുകയും ചെയ്തു.

കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിന്റെ പ്രധാനപദ്ധതികള്‍ക്ക് തടസ്സമാകുന്നു എന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. പദ്ധതികളുടെ മുന്നോട്ട് പോക്കിനെ ഇത് ബാധിക്കുന്നു. കാര്‍ഷിക നിയമം കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്തും കേരളം തദ്ദേശ തെരഞ്ഞെടുപ്പ് വിജയകരമായി നടത്തി. ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ആരേയും പട്ടിണിക്കിട്ടില്ല. മതേതര മൂല്യങ്ങള്‍ കേരളം ഉയര്‍ത്തിപ്പിടിച്ചു. ഫെഡറലിസം ഉറപ്പാക്കാനുള്ള നടപടികളില്‍ സംസ്ഥാനം മുന്നിലാണ്. സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ കൂട്ടി. പ്രവാസി പുനരധിവാസത്തിന് മുന്‍ഗണന നല്‍കും. പരമാവധി തൊഴില്‍ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

farmers strike
Advertisment