Advertisment

മുഖ്യമന്ത്രിയുമൊന്നിച്ചുള്ള സ്വപ്‌ന സുരേഷിന്റെ ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍, മുപ്പത് മിനിറ്റിനു ശേഷം ചിത്രം പിന്‍വലിച്ചു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തു. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചത്.

Advertisment

publive-image

ഇന്നലെ രാജ്ഭവനില്‍ നടന്ന ചടങ്ങിനെ കുറിച്ചുള്ള ട്വീറ്റില്‍ ആണ് ചിത്രമുള്ളത്. എന്നാല്‍ 30 മിനിറ്റിനുള്ളില്‍ ചിത്രം പിന്‍വലിച്ചു. ജൂലൈ അഞ്ചിന് ജീവന്‍രംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്നോളേജ് സീരീസില്‍ ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല്‍ ചിത്രം പിന്‍വലിച്ച ശേഷം മാറിപ്പോയതാണെന്നാണ് രാജ്ഭവന്‍ നല്‍കിയ വിശദീകരണം.

publive-image

വിവാദം കത്തിനില്‍ക്കെ ഗവര്‍ണ്ണരുടെ  ചിത്രം മാറിപോകലും പിണറായി വിരുദ്ധര്‍  സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുയാണ്

Advertisment