Advertisment

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പി.എസ്.സി പരിശീലന കേന്ദ്രം നടത്തിപ്പ്; വിജിലന്‍സ് അന്വേഷണം തുടങ്ങി

New Update

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തെ മൂന്ന് സ്ഥാപനങ്ങളെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്.

Advertisment

publive-image

സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളെ സംബന്ധിച്ച്‌ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പി.എസ്.സി. ചോദ്യക്കടലാസ് സെക്ഷനുകളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ടെന്ന ആക്ഷപവുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് പൊതുഭരണ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

പൊതുഭരണ വകുപ്പും പി.എസ്.സിയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജലന്‍സ് അന്വേഷണം ആരംഭിച്ചത്.

പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസര്‍ക്കെതിരെയാണ് ആരോപണമുള്ളത്. ഇതില്‍ രണ്ടുപേര്‍ ദീര്‍ഘകാല അവധിയെടുത്താണ് പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റുള്ളവരുടെ പേരിലാണ് ഇവര്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനിടെ ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം കെ.എ.എസ് പരീക്ഷ എഴുതുകയും ചെയ്തിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങള്‍, പി.എസ്.സിയുമായി ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം എന്നീ കാര്യങ്ങളാണ് വിജിലന്‍സ് നിലവില്‍ അന്വേഷിക്കുക.ഫെബ്രുവരി 22 ശനിയാഴ്ച നടന്ന കെഎഎസ് പരീക്ഷയുടെ ചോദ്യങ്ങള്‍‌ ചോര്‍ന്നുകിട്ടിയെന്ന തരത്തില്‍ വാട്സ്‌ആപ്പ് പ്രചരണം നടത്തിയ സെക്രട്ടറിയേറ്റിലെ സെക്ഷന്‍ ഓഫീസര്‍ക്ക് ഉള്‍പ്പെടെയാണ് പിഎസ് സി നേരിട്ട് നോട്ടീസ് നല്‍കിയത്.

യഥാര്‍ഥ ചോദ്യമെന്ന തോന്നലുണ്ടാക്കി പരീക്ഷയുടെ ചോദ്യമാതൃക നല്‍കിക്കൊണ്ട് തെറ്റിദ്ധാരണ ഉണ്ടാക്കുകയും, കെഎഎസിന് വേണ്ടി ചോദ്യം തയ്യാറാക്കിയ ഉദ്യോഗസ്ഥനെ അറിയാമെന്ന മട്ടില്‍ വാട്സ്‌ആപ്പില്‍ അഭിപ്രായ പ്രകടനം നടത്തുകയുമായിരുന്നു.

govt employ psc coaching centure
Advertisment