Advertisment

കുവൈറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ആലോചന

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന .അല്‍ ഖബാസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Advertisment

publive-image

പാര്‍ലമെന്റില്‍ എംപിമാരുടെ ചോദ്യത്തോട് പ്രതികരിക്കവെ വിവിധ വകുപ്പ് മന്ത്രിമാരാണ് ജീവനക്കാരുടെ ശമ്പള വര്‍ധനവിനെകുറിച്ച് സര്‍ക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്.

അതെസമയം , ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പബ്ലിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ഒരു പുതിയ നിര്‍ദേശം പരിഗണിക്കുന്നുണ്ട് .

മറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിച്ചതായും പബ്ലിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ശമ്പളക്കുറവ് മൂലം

ജീവനക്കാര്‍ രാജി വയ്ക്കുന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു.

kuwait kuwait latest
Advertisment