Advertisment

വിലക്കയറ്റം തടയാന്‍ ഡിസംബര്‍ 15 വരെ സവാള ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം; ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി വര്‍ധിപ്പിക്കാനും നടപടി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: സവാളയുടെ വിലക്കയറ്റം തടയാന്‍ ഡിസംബര്‍ 15 വരെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം.

കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണയിലെത്തിച്ച് വില വര്‍ധനവ് നിയന്ത്രിക്കാനും തീരുമാനമായി. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി വര്‍ധിപ്പിക്കാന്‍ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.13 ശതമാനം വര്‍ധനയാണ് സവാളയുടെ വിലയില്‍ ഉണ്ടായിട്ടുള്ളതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Advertisment