Advertisment

20 സര്‍ക്കാര്‍ സ്‌കൂളുകള്‍ ആത്മീയ സംഘടനയ്ക്ക് നല്‍കാനൊരുങ്ങി തൃപുര സര്‍ക്കാര്‍ ; കൈമാറുന്നത്  വിദ്യാര്‍ഥികളില്ലാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വന്ന 13 സ്‌കൂളുകള്‍ ഉള്‍പ്പെടെ ;  വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഷ്‌കരിക്കാനെന്ന് അവകാശവാദം

New Update

അഗര്‍ത്തല: 20 സര്‍ക്കാര്‍ സ്‌കൂളുകള്‍ വാണിജ്യ ആത്മീയ സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസിനു നല്‍കാന്‍ ത്രിപുര സര്‍ക്കാര്‍ തീരുമാനം. തൃപുര വിദ്യാഭ്യാസ മന്ത്രി രതന്‍ ലാല്‍ നാഥ് വെള്ളിയാഴ്ചയാണ് ഇക്കാര്യം പരഞ്ഞത്.

Advertisment

publive-image

വിദ്യാര്‍ഥികളില്ലാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വന്ന 13 സ്‌കൂളുകള്‍ ഉള്‍പ്പെടെയാണ് കൈമാറുന്നത്. മറ്റ് 147 സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുവന്നാല്‍ പത്ത് വിദ്യാര്‍ഥികള്‍ മാത്രമാണുള്ളതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം നടന്ന മന്ത്രിമാരുടെ യോഗത്തിലാണ് സ്‌കൂള്‍ കൈമാറാന്‍ തീരുമാനിച്ചത്. ഈ സ്‌കൂളുകളില്‍ മികച്ച രീതിയിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ ISKCON താല്‍പര്യമറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ISKCON ന്റെ ശാഖയായ ഇന്ത്യന്‍ ട്രൈബല്‍ കെയര്‍ ട്രസ്റ്റ് ഈ സ്‌കൂളുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. ത്രിപുരയിലെ ഉള്‍ ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലുമുള്ളതാണ് ഈ സ്‌കൂളുകളെന്നും രതന്‍ ലാല്‍ നാഥ് പറഞ്ഞു.

Advertisment