Advertisment

സ്വകാര്യമേഖലയ്ക്ക് ആറു മാസത്തേക്ക് കുവൈറ്റ് സര്‍ക്കാര്‍ ധനസഹായം അനുവദിക്കും; പദ്ധതി പ്രയോജനപ്പെടുന്നത് തൊഴിലുടമകള്‍ക്കും കുവൈറ്റ് പൗരന്മാര്‍ക്കും

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വകാര്യമേഖലയ്ക്ക്‌ ആറുമാസത്തേക്ക് ധനസഹായം അനുവദിക്കാന്‍ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. സ്വകാര്യമേഖലയിലെ കുവൈറ്റ് പൗരന്മാര്‍ക്ക് തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനമെന്ന് സാമൂഹികകാര്യ വകുപ്പ് മന്ത്രി മറിയം അല്‍ അഖീല്‍ പറഞ്ഞു.

പൗരന്മാരും ബിസിനസ് ഉടമകളും തമ്മിലുള്ള തൊഴില്‍ബന്ധത്തില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കാനുള്ള മന്ത്രിസഭയുടെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അവര്‍ പറഞ്ഞു.

നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുക, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ ഉള്‍പ്പെടെ തൊഴിലുടമകള്‍ നേരിടുന്ന ബുദ്ധിമുട്ട് ലഘൂകരിക്കുക തുടങ്ങിയവയും ഇതുവഴി ലക്ഷ്യമിടുന്നതായും അവര്‍ വ്യക്തമാക്കി.

ധനസഹായം ലഭിച്ചുകഴിഞ്ഞാല്‍ 2021 ജൂണ്‍ അവസാനം വരെ ജീവനക്കാരെ പിരിച്ചുവിടാതിരിക്കാനും ശമ്പളം കുറയ്ക്കാതിരിക്കാനും തൊഴിലുടമകള്‍ ബാധ്യസ്ഥരായിരിക്കുമെന്നും മന്ത്രി പറഞ്ഞു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിനായിരിക്കും പദ്ധതിയുടെ ഏകോപനച്ചുമതല.

Advertisment