Advertisment

ഗ്രെയ്‌സ് റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് സംവാദം ശ്രദ്ധേയമായി.

author-image
admin
New Update
റിയാദ്, ഗ്രെയ്‌സ് എജുക്കേഷണൽ അസോസിയേഷൻ റിയാദ് ചാപ്റ്റർ വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് 'നിലപാട് ' എന്ന പേരിൽ ബത്ഹ അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദം ശ്രദ്ധേയ മായി. ഓരോ പ്രതിനിധികളും അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ നിലപാട് പറയുകയും അതിന് ശേഷം  പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്ന രീതിയിലാണ് സംവാദം നടന്നത്.
Advertisment
publive-image
രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന ഫാസിസത്തെ തിരുത്തുവാനും ഇന്ത്യയുടെ സമാധാനം വീണ്ടെടുക്കുവാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ച് വരണം. കോൺഗ്രസിന് മാത്രമേ ഭാരതത്തെ ഒന്നായി കാണുവാനും അഖണ്ഡത സംരക്ഷിക്കു വാനും സാധിക്കുകയുള്ളു. കോൺഗ്രസ് മുന്നോട്ട് വെച്ച ജനക്ഷേമകരമായ പ്രകടനപത്രിക പ്രതീക്ഷ നൽകുന്നതാണ്. ദരിദ്രകുടുംബങ്ങൾക്ക് പ്രതിവർഷം 72000 രൂപയാണ് കോൺ ഗ്രസ് അധികാരത്തിൽ വന്നാൽ നൽകാൻ പോകുന്നത്. കർഷകർക്കും ന്യൂനപക്ഷ - ദലിത് - പട്ടികജാതി വിഭാഗങ്ങൾക്കും സർവ്വ സുരക്ഷയുമൊരുക്കുന്ന ജനകീയ സർക്കാറാവും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വരികയെന്നും ഒ.ഐ.സി.സിയെ പ്രതിനിധീകരിച്ച് സംസാരിച്ച രഘുനാഥ് പറശ്ശിനിക്കടവ് പറഞ്ഞു.
ഇന്ത്യയിൽ നരേന്ദ്രമോഡിയുടെ ഭരണം തുടരാതിരിക്കുവാനുള്ള എല്ലാ സാധ്യമായ വഴികളും സ്വീകരിക്കുമെന്നും പാർലിമെന്റിൽ നിർണ്ണായക ശക്തിയായി ഇടത്പക്ഷ അംഗബലം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും നവോദയയുടെ സുധീർ കുമ്മിൾ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് വർഷവും മോഡി ഭരണകൂടത്തിനെതിരെ നിരന്തരം ശബ്ദിച്ചതും സമരം നടത്തിയതും ഇടത് പക്ഷമാണ്. ഇടത് വിദ്യാർത്ഥി പ്രസ്ഥാന ങ്ങൾ നടത്തിയ പോരാട്ടവും കർഷക സമരങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. തെരഞ്ഞെ ടുപ്പിന് ശേഷം എൻ. ഡി. എ വരാതിരിക്കുവാൻ ആരുമായും സന്ധിചെയ്യും. വയനാട് മണ്ഡലത്തിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
publive-image
ഇന്ത്യയിൽ മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾ കഴിഞ്ഞ അഞ്ച് വർഷം അനുഭവിച്ച പ്രയാസങ്ങൾ ഇനി ആവർത്തിക്കുവാൻ പാടില്ലെന്ന് കെ.എം.സി.സിയെ പ്രതിനിധീകരിച്ച് സംസാരിച്ച സത്താർ താമരത്ത് പറഞ്ഞു. സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കുവാനുള്ള അവസരം ഇല്ലായ്മചെയ്യുവാൻ കോണ്ഗ്രസ് നേതൃത്വം നൽകുന്ന യു.പി.എ മുന്നണിക്ക് മാത്രമാണ് സാധ്യമാവുക. ഭക്ഷണത്തിന്റെയും ഗോ സംരക്ഷണ ത്തിന്റെയും പേരിൽ നടന്നിട്ടുള്ള ആൾകൂട്ട കൊലപാതകങ്ങളും അക്രമങ്ങളും രാജ്യ ത്തിന് തന്നെ അപമാനമാണ്. ഏകസിവിൽകോഡ്, സാമ്പത്തിക സംവരണം തുടങ്ങി ആർ.എസ്.എസ് അജണ്ടകൾ നടപ്പിലാക്കുവാനാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുക. ഈ വിഷയങ്ങളിൽ സി.പി.എം.സ്വീകരിക്കുന്ന നിലപാടും ന്യൂനപക്ഷ വിരുദ്ധമാണ്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ മുസ്‌ലിം ലീഗ് അതിന്റെ പങ്ക് നിർവ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ എതിർപ്പുകളും മാറ്റിവെച്ച് ഇന്ത്യയുടെ വീണ്ടെടുപ്പിന് വരുന്ന തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാവാൻ സാധ്യതയുള്ള കോണ്ഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്കാണ് വെൽഫെയർ പാർട്ടി പിന്തുണ നൽകുന്നതെന്ന് പ്രവാസി സാംസ്ക്കാരിക വേദി പ്രതിനിധി ഖലീൽ പാലോട് പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന ഇടത് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  സംഘപരിവാറും കോൺ ഗ്രസുമല്ലാത്ത ഒരു ബദലാണ് എസ്.ഡി.പി.ഐ. മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി  ബഷീർ വെണ്ണക്കോട് പറഞ്ഞു.
സംവാദം ഷാഫി മാസ്റ്റർ കരുവാരക്കുണ്ട് നിയന്ത്രിച്ചു. ഗ്രേയ്സ് റിയാദ് ചാപ്റ്റർ ഭാരവാ ഹികളായ അഡ്വ. അനീർ ബാബു , ബഷീർ താമരശ്ശേരി, ശുഹൈബ് പനങ്ങാങ്ങര, അസീസ് വെങ്കിട്ട, അഷ്റഫ് കല്പകഞ്ചേരി, മുജീബ് ഇരുമ്പുഴി, ഷൗക്കത്ത് കടമ്പോട്ട്, അഷ്റഫ് മോയൻ,  ബഷീർ ഇരുമ്പുഴി, ഹംസത്തലി പനങ്ങാങ്ങര, ഷക്കീൽ തിരൂർക്കാട്, നജ്മുദ്ധീൻ മഞ്ഞളാംകുഴി, യൂനുസ് കൈതക്കോടൻ, കലാം മാട്ടുമ്മൽ, റിയാസ് തിരൂർ ക്കാട്, നാസർ മാങ്കാവ്, മുസമ്മിൽ തങ്ങൾ വള്ളിക്കുന്ന്, അർഷദ് തങ്ങൾ ചെട്ടിപ്പടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Advertisment