ഗ്ര​ഹാം റീ​ഡ് ഇ​ന്ത്യ​ന്‍ പുരുഷ ഹോക്കി ടീമിന്റെ കോ​ച്ച്‌

സ്പോര്‍ട്സ് ഡസ്ക്
Monday, April 8, 2019

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി ഓസ്‌ട്രേലിയക്കാരനായ ഗ്രഹാം റീഡിനെ നിയമിച്ചു. ഹരേന്ദ്രസിംഗിന്റെ പിന്‍ഗാമിയായിട്ടാണ് റീഡ് സ്ഥാനമേറ്റെടുക്കുന്നത്.

2018ല്‍ ഭുവനേശ്വറില്‍ നടന്ന ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യ പുറത്തായതിനു പിന്നാലെ അന്നത്തെ പരിശീലകനായ ഹരേന്ദ്ര സിംഗിനെ പുറത്താക്കിയിരുന്നു. ഇതിനുശേഷമാണ് റീഡിനെ നിയമിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിക്കുന്നത്.

ഓസ്ട്രേലിയന്‍ ദേശീയ ടീമില്‍ അംഗമായിരുന്ന റീഡ് 1992-ല്‍ ബാഴ്സലോണ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ ടീമില്‍ കളിച്ച താരമാണ്. 1984, 1985, 1989, 1990 ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ റീഡ് അംഗമായിരുന്നു.

×