Advertisment

ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വീതംവയ്പ്പില്‍ ധാരണയായി....കനയ്യകുമാറിന് സീറ്റില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വീതംവയ്പ്പില്‍ ധാരണയായി. ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും മത്സരിക്കും.

Advertisment

publive-image

കനയ്യകുമാര്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സിപിഐയെ മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്തിയില്ല.

ശരദ് യാദവിന്റെ ലോക് താന്ത്രിക് ജനതാദളിന് സീറ്റില്ല. പകരം ശരദ് യാദവ് ആര്‍ജെഡി ചിഹ്നത്തില്‍ ലോക്‌സഭയിലേയ്ക്ക് മല്‍സരിക്കുമെന്നാണ് ധാരണ.

എന്‍ഡിഎ വിട്ട് മഹാസഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ് വാഹയുടെ ആര്‍എല്‍എസ്പിക്ക് അഞ്ചു സീറ്റ് കിട്ടി. ജിതിന്‍ റാം മാഞ്ചിയുടെ എച്ച് എ എമ്മിനും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും മൂന്നു വീതം സീറ്റും കിട്ടി.

Advertisment