Advertisment

ഓണാഘോഷത്തിനുള്ള അവസാന വട്ട ഒരുക്കങ്ങളില്‍ മലയാളികള്‍; വമ്പന്‍ ഓഫറുകളുമായി കുവൈറ്റിലെ മലയാളി സമൂഹത്തിന് ഒപ്പം ഓണാഘോഷത്തില്‍ പങ്കാളികളാകാന്‍ 'ഗ്രാന്‍ഡ് ഹൈപ്പര്‍' തയ്യാര്‍; തനതായ കേരളരുചികളുമായി തുച്ഛമായ നിരക്കില്‍ ഓണസദ്യയും ലഭ്യം; കുവൈറ്റില്‍ ഇത്തവണ ആഘോഷം ഗ്രാന്‍ഡ് ഹൈപ്പറിനൊപ്പം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

ണത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മലയാള നാട് ഒരുങ്ങുകയായി. പ്രളയവും, കൊവിഡ് മഹാമാരിയും കഴിഞ്ഞ വര്‍ഷങ്ങളില്‍ കവര്‍ന്നെടുത്ത ആഘോഷങ്ങള്‍ ഇത്തവണ കെങ്കേമമാക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. കൊവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെങ്കിലും, സദ്യയും, പൂക്കളവുമൊരുക്കി വീടുകളില്‍ ഓണം ആഘോഷിച്ച് ദുരിതങ്ങളുടെ പെരുമഴക്കാലത്തെ തത്കാലത്തേക്കെങ്കിലും മറക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.

മാവേലി മന്നനെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങുമ്പോള്‍ പ്രവാസി മലയാളികളും ഓണവട്ടത്തിന്റെ തിരക്കിലാണ്. നാട്ടിലേക്കാളും കേമമായി ഓണം ആഘോഷിക്കുന്നവരാണ് പ്രവാസികള്‍. ആഘോഷങ്ങള്‍ അരങ്ങുകളില്‍ ഇല്ലെങ്കിലും ഗള്‍ഫ് നാടുകളിലെ ഓരോ മേഖലകളിലും പൂവിളിയോടെയാകും പൊന്നോണമെത്തുക. കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ ഓണ വിപണി ഉണരുകയാണ്.

publive-image

കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ ഓണം ആഘോഷങ്ങളില്‍ പങ്കാളിയാവുകയാണ് 'ഗ്രാന്‍ഡ് ഹൈപ്പര്‍'. ഗ്രാന്‍ഡ് ഹൈപ്പറിന്റെ ഒട്ടുമിക്ക ഷോപ്പുകളിലും ഓണവിപണി തയ്യാറാണ്. വമ്പിച്ച ഓഫറുകളാണ് ഗ്രാന്‍ഡ് ഹൈപ്പര്‍ മുന്നോട്ടുവയ്ക്കുന്നത്. പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങി എല്ലാ ഇനങ്ങള്‍ക്കും ഓഫറുകളുണ്ട്.

കൊവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ പ്രവാസി സമൂഹത്തിന് ഒട്ടും അല്ലലില്ലാതെ ഓണം ആഘോഷിക്കാനുള്ള സാഹചര്യമാണ് ഇതുവഴി ഒരുങ്ങുന്നത്. വിവിധ ഔട്ട്‌ലെറ്റുകളില്‍ പായസമേളയും ആരംഭിച്ചുകഴിഞ്ഞു. നാടിന്റെ ഓര്‍മകളുണര്‍ത്തി വള്ളങ്ങളുടെ മാതൃക തയ്യാറാക്കി അതിലാണ് വിവിധ ഉത്പന്നങ്ങള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.ഫാഷന്‍, പാദരക്ഷ എന്നിവയ്ക്ക് 1 മുതല്‍ 3 കെ.ഡി വരെയാണ് നിരക്ക്. വസ്ത്രങ്ങള്‍ക്ക് 25 ശതമാനം ഫ്‌ളാറ്റ് ഡിസ്‌കൗണ്ടുണ്ട്. സാരികള്‍, ചുരിദാറ്, ദോത്തി,കുര്‍ത്ത തുടങ്ങിയവയ്ക്കാണ് ഡിസ്‌കൗണ്ട്‌.

publive-image

പരിപ്പ് മുതല്‍ പായസം വരെയുള്ള മലയാളത്തിന്റെ തനതായ രുചികള്‍ ഉള്‍പ്പെടുത്തിയുള്ള വിഭവസമൃദ്ധമായ സദ്യയ്ക്ക് വെറും 2.500 കെ.ഡി മാത്രമാണ് നിരക്ക്.

ഉപ്പേരി, ശര്‍ക്കര വരട്ടി, കൊണ്ടാട്ടം, പപ്പടം, മാങ്ങ അച്ചാര്‍, നാരങ്ങ അച്ചാര്‍, ബീറ്റ്‌റൂട്ട് പച്ചടി, പച്ചടി, കാളന്‍, ഓലന്‍, അവിയല്‍, സാമ്പാര്‍, നെയ്യ്, പരിപ്പ്, പുളിശേരി, ചോര്‍ (പാലക്കാടന്‍ മട്ട), മോര്, രസം, തോരന്‍, പാലട പ്രഥമന്‍, പഴം എന്നിവ ഉള്‍പ്പെടുത്തിയുള്ള വാഴയിലയിലെ സദ്യ നാടിന്റെ ഓണസ്മൃതികള്‍ കുവൈറ്റിലും ഉണര്‍ത്തുമെന്ന് ഉറപ്പ്.

publive-image

ജലീബ്, അല്‍ റായ്, ഫര്‍വാനിയ, ഹവല്ലി, മഹ്ബൂല, ഫഹാഹീല്‍, മങ്കാഫ്, റെഗ്ഗായി, ജഹ്‌റ, ഷൗഖ് അല്‍ കബീര്‍, സാല്‍മിയ ബ്ലോക്ക് ഏഴ് എന്നിവിടങ്ങളില്‍ സദ്യ ലഭ്യമാണ്. 6064 5050 എന്ന നമ്പറില്‍ ബുക്കിംഗ് ചെയ്യാം.

Advertisment