മമ്മൂട്ടിയോ മോഹന്‍ലാലോ ? അമ്മൂമ്മയുടെ വൈറലായ മറുപടി

ഫിലിം ഡസ്ക്
Saturday, September 8, 2018

Grant mother tells whos best lal or mammootty

സിനിമ പ്രേമികളായ മലയാളികള്‍ കൂടുന്ന സ്ഥലത്തെല്ലാം തമാശയ്ക്ക് എങ്കിലും ഉയരുന്ന ചോദ്യമുണ്ട് മമ്മൂട്ടിയോ മോഹന്‍ലാലോ ആരാണ് മികച്ച നടന്‍. തീര്‍ത്തും വ്യത്യസ്തമായ സിനിമ കരിയറുള്ള രണ്ടുപേരെയും ഒന്നിച്ച് പറയേണ്ട ആവശ്യമില്ലെങ്കിലും മലയാളി ഈ ചോദ്യം ചോദിച്ചുകൊണ്ടിരിക്കും. ഇപ്പോള്‍ ഇതാ ഈ ചോദ്യത്തിന് ഒരു അമ്മൂമ്മ നല്‍കുന്ന ഉത്തരമാണ് വൈറലാകുന്നത്.

മോഹൻലാലാണോ അതോ മമ്മൂട്ടിയാണോ നന്നായിട്ട് അഭിനയിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അമ്മൂമ്മ പറഞ്ഞത് മമ്മൂട്ടിയാണെന്നാണ്. അതിന്റെ കാരണവും അമ്മൂമ്മ വ്യക്തമാക്കുന്നുണ്ട്.

അമ്മൂമ്മയുടെ വാക്കുകൾ ഇങ്ങനെ: ഞാൻ മുമ്പേ പറഞ്ഞില്ലേ. മോഹൻലാലിന് ആ ഒരു ഇതൊക്കെയെ ഉള്ളു. അഭിനയിക്കുന്നത് മമ്മൂട്ടിയാണ്. അതിന്‍റെ കാരണം, മമ്മൂട്ടിക്ക് ദൂരെ നിന്ന് ഒരാൾ പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. അവൻ സ്വയം ചെയ്തോളും. കലാപരമായി വാസനയുള്ളവനാണവൻ. എന്തായാലും സോഷ്യൽ മീഡിയയിലെ അമ്മൂമ്മയുടെ വിശകലനം തീര്‍ത്തും തമാശയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍  വൈറലാവുകയാണ്.

×