Advertisment

ഗ്രേസ് മാർക്ക് നൽകാത്ത ഗവൺമെൻറ് നടപടിയിൽ പ്രതിഷേധിച്ച് കെ എസ് യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് കത്തിച്ചു

New Update

തൊടുപുഴ : ഗ്രേസ് മാർക്ക് നൽകാത്ത ഗവൺമെൻറ് നടപടിയിൽ പ്രതിഷേധിച്ച് കെ എസ് യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് കത്തിച്ചു.

Advertisment

publive-image

* എൻ സി സി യിൽ ക്യാമ്പും പരേഡും എട്ട് ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് യഥാ കുട്ടികൾ പത്താം ക്ലാസിലേക്ക് എത്തിയവർക്ക് ഇപ്പോൾ ഗ്രേസ് മാർക്ക് നിഷേധിച്ചത് ശെരിയല്ല

* ഈ ഗവൺമെൻറ് തന്നെ കൊണ്ടുവന്ന ലിറ്റിൽ കൈറ്റ്സ് KITS എന്ന സംഘടനയുമായി ബന്ധപ്പെട്ട് കൊറോണ കാലഘട്ടങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഉള്ള മാർക്ക് പോലും നിഷേധിക്കപ്പെട്ടു

* നിരവധി വിദ്യാർത്ഥികളുടെ മുൻകഴിഞ്ഞ വർഷങ്ങളിലെ അതായത് എട്ട് , ഒമ്പത് ക്ലാസുകളിലെ ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട് നിൽക്കുന്ന മേഖലകളിലെ പ്രവർത്തനം വഴിയിലായി

* സ്റ്റുഡൻറ് പോലീസ് കേഡറ്റ്, ജെ ആർ ഡി തുടങ്ങിയ സംഘടനകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾ കോവിഡ് കാലഘട്ടത്തിൽ പ്രശംസ അർഹിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ചെയ്തിരുന്നു ഈ പ്രവർത്തനങ്ങളെ കണ്ടില്ല എന്ന് നടിക്കരുത്.

publive-image

കെഎസ്‌യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് അസ് ലം ഓലിക്കൻ അധ്യക്ഷത വഹിച്ച യോഗം കെഎസ്‌യു ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. അജൈ പുത്തൻപുരയ്ക്കൻ, യൂത്ത് കോൺഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് ലെനിൻ രാജേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. കെഎസ്‌യു തൊടുപുഴ നിയോജകമണ്ഡലം സെക്രട്ടറി ജെറാൾഡ് ജോർജജ്, ഇമ്മാനുവൽ സോജൻ, യൂണിറ്റ് പ്രസിഡൻറ് ഫ്രാൻസിസ് മുളക്കൻ, ജിനു ജെയിംസ്, തുടങ്ങിയവർ നേതൃത്വം നൽകി.

grase mark issue
Advertisment