ഇന്ത്യ കാണാന്‍ പുറപ്പെടുന്ന ഒരു അച്ഛനും മകനും; ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി; ട്രെയ് ലര്‍ പുറത്ത്

ഫിലിം ഡസ്ക്
Saturday, June 9, 2018

Image result for ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി

സോഹന്‍ലാല്‍ ചിത്രം ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മാസ്റ്റര്‍ ആശ്രയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിജയ് ആനന്ദ്, അനില, മധുപാല്‍, സുനില്‍ സുഗത, പ്രേം മനോജ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

Image result for ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി

ഓര്‍ക്കുക വല്ലപ്പോഴും, കഥവീട് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സോഹന്‍ലാല്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി.

Image result for ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി

ഇന്ത്യ കാണാന്‍ പുറപ്പെടുന്ന ഒരു അച്ഛന്റെയും മകന്റെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. അഭിലാഷ് എസ്.പിള്ളയാണ് നിര്‍മ്മാണം. സംഗീതം നല്‍കിയത് ശ്രീവത്സന്‍ ജെ.മേനോന്‍. വരികള്‍ എഴുതിയത് റഫീഖ് അഹമ്മദ്.

×