Advertisment

പുതിയ 400 സിസി വാട്ടര്‍ കൂള്‍ഡ് എഞ്ജിനുമായി ഗ്രീവ്‌സ് കോട്ടണ് സിഎന്‍ജി വിപണിയില്‍ 33% വളര്‍ച്ച

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: വാഹനങ്ങളുടെ എഞ്ജിന്‍ നിര്‍മാതാക്കളില്‍ പ്രമുഖരായ ഗ്രീവ്‌സ് കോട്ടണ്‍ പുതിയ 400 സിസി വാട്ടര്‍ കൂള്‍ഡ് സിഎന്‍ജി എഞ്ജിന്‍ വില്‍പനയില്‍ വന്‍ നേട്ടം കൈവരിച്ചു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 70% വളര്‍ച്ച നേടിയ കമ്പനി ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 33% വളര്‍ച്ചയാണ് കൈവരിച്ചത്.

Advertisment

publive-image

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ശുദ്ധമായ ഇന്ധന ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി സിഎന്‍ജി വാഹനങ്ങള്‍ക്ക് രാജ്യത്ത് ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് വെറും സിഎന്‍ജി സ്റ്റേഷനുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് രാജ്യത്ത് 1400 സിഎന്‍ജി സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രാജ്യത്തുടനീളം 9000-ലേറെ മെക്കാനിക്കുകളും 5300-ലേറെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളുമായി വന്‍ സേവന ശൃംഖലയാണ് ഗ്രീവ്‌സ് കോട്ടണ് ഉള്ളത്.

രാജ്യത്തെ പ്രമുഖ മുച്ചക്ര വാഹന നിര്‍മാതാക്കളായ പിയാജ്യോ, അതുല്‍ ഓട്ടോ, കോണ്ടിനെന്റല്‍ ഓട്ടോ, ജെ.എസ്. ഓട്ടോ, സ്‌കൂട്ടര്‍ ഇന്ത്യ തുടങ്ങിയവ ഉപയോഗിക്കുന്നത് ഗ്രീവ്‌സ് കോട്ടന്റെ എഞ്ജിനാണെന്ന് കമ്പനിയുടെ പ്രസിഡന്റ്-എഞ്ജിന്‍ ബിസിനസ് ദേബശിഷ് മിശ്ര പറഞ്ഞു.

Advertisment