Advertisment

പുനരുപയോഗ ഊര്‍ജ്ജരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ തലത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങണം: വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോയ്ക്ക് സമാപനം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പുനരുപയോഗ ഊര്‍ജരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അടുത്ത തലത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങണമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജന്‍. കൊച്ചി ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ നടന്ന നാലാമത് ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ഇപ്പോള്‍ പുതിയ തലത്തെക്കുറിച്ച് ചിന്തിച്ചാലേ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃകാപരമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നക്രീപ സംഘടിപ്പിക്കുന്ന ഇത്തരം എക്‌സ്‌പോയും ചര്‍ച്ചകളും അതിന് വഴിയൊരുക്കണം.

ക്രീപ പ്രസിഡന്റ് ജോസ് കല്ലൂക്കാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ക്രീപ സെക്രട്ടറി സി.എം വര്‍ഗീസ് എക്‌സ്‌പോ അവലോകനം നടത്തി.ക്രീപ വൈസ് പ്രസിഡന്റ് കെ.എന്‍ അയ്യര്‍, ട്രഷറര്‍ മുഹമ്മദ് ഷഫീഖ്, ജോയിന്റ് സെക്രട്ടറി ശിവരാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ സ്‌പോണ്‍സേര്‍സ്, എക്‌സിബിറ്റേര്‍സ് എന്നിവര്‍ക്കുള്ള മൊമന്റോയും വിതരണം ചെയ്തു. സമാപന ദിവസമായ ഇന്നലെ രാവിലെ റിന്യൂവബിള്‍ എനര്‍ജി രംഗവുമായി ബന്ധപ്പെട്ട് വിവിധ ചര്‍ച്ചകളും നടന്നു. കെല്‍ട്രോണ്‍ സെക്രട്ടറി കെ.ജെ. രാജു, കെ.എസ്.ഇ.ആര്‍ ഡയറക്ടര്‍ പി.വി. ശിവപ്രസാദ്, എച്ച് ടി ആന്‍ഡ് ഇഎച്ച്ഡി അസോസിയേഷന്‍ പ്രസിഡന്റ് സതീഷ് എ.ആര്‍. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Advertisment