Advertisment

മനുഷ്യമഹാശൃംഖലയിൽ കൈകോർത്തവർക്ക് അഭിവാദ്യങ്ങൾ : കേളി

author-image
admin
New Update

റിയാദ് : പൗരത്വഭേദഗതിനിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാ ക്യങ്ങൾ ഉയർത്തി എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ തെക്ക് മുതൽ വടക്കേ അറ്റം വരെ അണമുറിയാതെ മനുഷ്യമഹാശൃംഖലയിൽ കൈകോർത്ത ജനാധിപത്യ വിശ്വാസികളെ കേളി കലാസാംസ്കാരിക വേദിയും കേളി കുടുംബവേദിയും അഭിവാദ്യം ചെയ്തു.publive-image

കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ നീണ്ട മനുഷ്യമഹാശൃംഖലയിൽ ആബാലവൃദ്ധം ജനങ്ങൾ ഭരണഘടനാ സംരക്ഷണപ്രതിജ്ഞ എടുത്തു. കാവലാളാകേണ്ടവർ തന്നെ തകർത്തെറിയാൻ ശ്രമിക്കുന്ന ഭരണഘടന എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിന്റെ തെരുവോരത്ത് അണിനിരന്ന മുക്കാൽ കോടിയോളം പേർ ഭരണഘടനയുടെ ആമുഖം ഒരേസമയം വായിച്ച് നിയമത്തിനെതിരെ ഇന്ത്യയിലെ പൊരുതുന്ന ജനങ്ങളോടുള്ള തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ആവേശം ഉണർത്തുന്നതായി കേളിയുടെ പ്രസ്താവ നയിൽ പറഞ്ഞു.

തങ്ങളുടെ ഭരണഘടന സംരക്ഷിക്കാൻ ഇത്രയധികം ജനങ്ങൾ ഒരേസമയം തെരുവുകളിൽ ഇറങ്ങി ഭരണഘടനയുടെ ആമുഖം വായിക്കുന്നത് ലോകചരിത്രത്തിൽ തന്നെ ആദ്യമാണെന്നും സംഘപ രിവാർ ശക്തികൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ നയങ്ങൾക്കെതിരെ കേരളത്തിലെ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധവും താക്കീതുമാണ് മനുഷ്യമഹാശൃംഖലയിലൂടെ പ്രകടമായതെന്നും കേളിയുടെ പ്രസ്താവനയിൽ പറയുന്നു.

Advertisment