Advertisment

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത നാല് ആഴ്ച്ചത്തേയ്ക്ക് കൂടി അടച്ചിടണം, ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും മെയ് 15 വരെ അടക്കണം ; ശുപാര്‍ശയുമായി മന്ത്രിമാര്‍

New Update

ഡൽഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത നാല് ആഴ്ചത്തേക്കു കൂടി അടച്ചിടണമെന്ന് ശുപാർശയുമായി മന്ത്രിമാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമേ ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവയും മേയ് 15 വരെ അടച്ചിടണമെന്ന് നിർദേശത്തിൽ പറയുന്നു.

Advertisment

publive-image

ഒരു സംഘം മന്ത്രിമാർ ചൊവ്വാഴ്ച നൽകിയ ശുപാർശയിൽ മതപരമായ ചടങ്ങുകൾക്കായി ഒത്തുകൂടുന്നതും നാലാഴ്ചത്തേക്ക് റദ്ദാക്കണമെന്നു പറഞ്ഞത്.

രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗൺ നീട്ടുന്നകാര്യത്തിൽ സർക്കാർ കൃത്യമായ തീരുമാനം പറയാത്ത സാഹചര്യത്തിലാണ് മന്ത്രിമാരുടെ നിർദേശമെന്നാണു സൂചന.

covid 19 corona virus corona india
Advertisment