Advertisment

ജി എസ് ടി നടപ്പാക്കിയതിലൂടെ ഇന്ത്യയില്‍ സാമ്പത്തിക അച്ചടക്കം നടപ്പായെന്ന് മന്ത്രി ഡി വി സദാനന്ദ ഗൗഡ

New Update

തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ ജി എസ് ടി നടപ്പാക്കിയതിലൂടെ ഇന്ത്യയില്‍ സാമ്പത്തിക അച്ചടക്കം നടപ്പായെന്ന് കേന്ദ്ര കെമിക്കല്‍സ് ആന്‍റ് ഫെര്‍ട്ടിലൈസേഴ്സ് മന്ത്രി ഡി വി സദാനന്ദ ഗൗഡ.. കറുത്ത പണം ഇന്ത്യയിലെത്തുന്ന ധാരാളം സ്രോതസ്സുകളും കേന്ദ്ര സര്‍ക്കാരിന് തടയാനായതും ഇതിന്‍റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ സുപ്രീം കോടതി വിധിക്കുന്ന നിയമങ്ങള്‍ നടപ്പാക്കുന്ന ഒരു ഏജന്‍സി കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍.

രാജ്യത്തുണ്ടായ സമീപ കാലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഒരു പ്രവണത കൂടുതലായി കണ്ടു വരുന്നുണ്ട്. എന്നാല്‍ അത് തികച്ചും വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

gsd sadanatha gowda response
Advertisment