Advertisment

ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലെ ഹീലിയം ടാങ്ക് ചോർച്ച പരിഹരിച്ചു ; ചന്ദ്രയാൻ 2 വിക്ഷേപണം ഉടൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലെ ഹീലിയം ടാങ്ക് ചോർച്ച പരിഹരിച്ചു. ഇനി ചന്ദ്രയാൻ 2 വിക്ഷേപണം ഉടൻ നടക്കുമെന്ന്‌ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയുന്നു. തകരാർ ആവർത്തിക്കാതിരിക്കാനുള്ള പരിശോധനകളും തുടങ്ങി. വിക്ഷേപണം ഏതു ദിവസം നടക്കുമെന്നതു സംബന്ധിച്ച് ഇന്നോ നാളെയോ ഐഎസ്ആർഒയുടെ തീരുമാനമുണ്ടാകും.

publive-image

ഏറ്റവും അനുകൂല സമയം അല്ലെങ്കിലും ലഭ്യമായ സാഹചര്യങ്ങളിൽ വിക്ഷേപണം നടത്താമെന്നാണു വിലയിരുത്തൽ. 15നു വിക്ഷേപണം നടന്നിരുന്നെങ്കിൽ 54 ദിവസത്തെ യാത്രയ്ക്കു ശേഷം സെപ്റ്റംബർ 6നാണു ചന്ദ്രയാൻ പേടകത്തിൽ നിന്നു ലാൻഡർ ചന്ദ്രോപരിതലത്തിലിറങ്ങുമായിരുന്നത്.

Advertisment