Advertisment

പെട്രോളിയം ഉൽപന്നങ്ങളെ ജിഎസിടിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള നിർദേശത്തെ പിന്തുണച്ച്‌ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രഹ്മണ്യൻ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസിടിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തെ പിന്തുണച്ച്‌ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് കെവി സുബ്രഹ്മണ്യന്‍. 'പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള തീരുമാനം നല്ല നീക്കമാണ്. എന്നാല്‍ ഇതു സംബന്ധിച്ച്‌ താരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണ്' ഫിക്കി എഫ്‌എല്‍ഒ അംഗങ്ങളുമായി നടന്ന സംവാദത്തിനിടെ സുബ്രഹ്മണ്യന്‍ പറഞ്ഞു.

ഇന്ധനനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതരാമനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധന നാലു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇക്കാര്യം വില വര്‍ധന ഒരു രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ന്നിട്ടുണ്ട്.

പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയിലാക്കുന്നതോടെ രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്ക് വലിയ തോതില്‍ കുറയുമെന്നാണ് കണക്കാക്കുന്നത്. അതേസമയം പണപ്പെരുപ്പ സമ്മര്‍ദ്ദം കൂടുന്നതിന് ഭക്ഷ്യവിലക്കയറ്റമാണെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു.

Advertisment