വിവാഹത്തിന് സമ്മാനം തരാനാഗ്രഹിക്കുന്നവർ അത് നമോ ആപ്പിലൂടെ ബിജെപിക്ക് സംഭാവന ചെയ്താൽ മതിയെന്ന് ഗുജറാത്തിയുടെ ക്ഷണക്കത്ത്; കൂടെ റാഫേൽ കരാറിന്റെ ന്യായീകരണവും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 13, 2019

നമോ’ ഭക്തന്റെ വിവാഹക്ഷണക്കത്താണ് ഇപ്പോൾ ചർച്ചാവിഷയം. തങ്ങളുടെ വിവാഹത്തിന് സമ്മാനം തരാനാഗ്രഹിക്കുന്നവർ അത് നമോ ആപ്പിലൂടെ ബിജെപിയുടെ 2019 പൊതുതെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നീക്കണമെന്നാണ് ഗുജറാത്തിൽ നിന്നുള്ള ഈ വിവാഹക്ഷണക്കത്ത് പറയുന്നത്.

കൂടാതെ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ഇതിൽ പറയുന്നുണ്ട്. സൂറത്തിൽ നിന്നുള്ള യുവരാജ്, സാക്ഷി എന്നിവരാണ് തങ്ങളുടെ വിവാഹക്ഷണക്കത്ത് തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിന് വേദിയാക്കിയത്.

കത്തിന്റെ മറുപുറത്തും വിശേഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിയാരോപണം നേരിടുന്ന റാഫേൽ കരാറിനെ പ്രതിരോധിക്കാനുള്ള വിവരങ്ങളാണ് ഇവിടെ അക്കമിട്ട് നൽകിയിരിക്കുന്നത്. “Keep calm and trust NAMO” എന്ന തലക്കെട്ടിലാണ് ഈ കുറിപ്പ്. യുപിഎ കാലത്ത് വെറും വിമാനമാണ് ഓർ‍ഡർ ചെയ്തിരുന്നതെന്നും മോദി സർക്കാർ ആയുധങ്ങൾ നിറച്ച വിമാനമാണ് ഓർഡർ ചെയ്തതെന്നും ഇതിൽ പറയുന്നു. ഇക്കാരണത്താലാണ് വില കൂടിയത്.

×