Advertisment

ഒരു എംഎല്‍എക്ക് കിട്ടേണ്ട ബഹുമാനവും ആദരവും ലഭിക്കുന്നില്ല ; പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നുവാരോപിച്ച് ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവെച്ചു ;  തന്നെപ്പോലെ നിരവധി എംഎല്‍എമാര്‍ അസംതൃപ്തരാണെന്ന് എംഎല്‍എ

New Update

വഡോദര: പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നുവാരോപിച്ച് ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവെച്ചു. സാല്‍വി മണ്ഡലത്തിലെ എംഎല്‍എ കേതന്‍ ഇനാംദാറാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഒരു എംഎല്‍എക്ക് കിട്ടേണ്ട ബഹുമാനവും ആദരവും തനിക്ക് ലഭിക്കുന്നില്ലെന്നും തന്നെപ്പോലെ നിരവധി എംഎല്‍എമാര്‍ അസംതൃപ്തരാണെന്നും എംഎല്‍എ പറഞ്ഞു.

Advertisment

publive-image

തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മന്ത്രിമാരോ ഉദ്യോഗസ്ഥരോ കൂട്ടാക്കുന്നില്ലെന്നും പാര്‍ട്ടി നേതാക്കളാല്‍ അപമാനിക്കപ്പെട്ടുവെന്നും അദ്ദേഹം വാര്‍ത്താഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

തന്റെ മണ്ഡലത്തെ ഉദ്യോഗസ്ഥരും മന്ത്രിമാരും അവഗണിക്കുകയാണെന്ന് അദ്ദേഹം സ്പീക്കര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ ആരോപിച്ചു. ഇ മെയില്‍ വഴിയാണ് സ്പീക്കര്‍, മുഖ്യമന്ത്രി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ക്ക് രാജിക്കത്ത് നല്‍കിയത്.

എന്നാല്‍ ബിജെപി എംഎല്‍എ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ഇനാംദാറിന്റെ പ്രശ്‌നം പാര്‍ട്ടി പരിഗണിക്കുമെന്നും ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നുണ്ടെങ്കില്‍ പ്രശ്‌നം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും ബിജെപി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു. സാല്‍വി മണ്ഡലത്തില്‍ നിന്ന് നാല്‍പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിച്ചാണ് ഇനാംദാര്‍ നിയമസഭയിലെത്തിയത്.

Advertisment