Advertisment

ആർ എസ് സി മഹ്ജർ സെക്റ്റർ സാഹിത്യോത്സവിൽ ഗുലൈൽ യൂണിറ്റ് ജേതാക്കളായി

New Update

ജിദ്ദ: ആർ.എസ്.സി മഹ്ജർ സെക്ടർ പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവിൽ ഗുലൈൽ യൂണിറ്റ് 183 പോയിന്റ് നേടി ജേതാക്കളായി. സനാബിൽ അൽ വുറൂദ് ഔഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ബഡ്‌സ്, കിഡ്സ്,പ്രൈമറി, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 8 യൂണിറ്റിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരച്ചു. റാമിസ് പിലാശേരി കലാപ്രതിഭയായും മുർഷിദ ടി ടി സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു . വിജയികൾ ജനുവരി 24ന് നടക്കുന്ന ജിദ്ധ സിറ്റി സെൻട്രൽ സാഹിത്യോത്സവിൽ മത്സരിക്കും.

Advertisment

publive-image

ആർ.എസ്.സി മഹ്ജർ സെക്ടർ പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവിൽ ജേതാക്കളായ ഗുലൈൽ യൂണിറ്റ് ട്രോഫിയുമായി

സ്വാഗത സംഘം ചെയർമാൻ ബഷീർ ബാഖവി അധ്യക്ഷത വഹിച്ച ഉൽഘാടന സംഗമം ഐ സി എഫ് മഹ്ജർ സെക്ടർ പ്രസിഡന്റ് മൂസ സഖാഫി ഉദ്ഘാടനം ചെയ്തു. ആർ എസ് സി മഹ്ജർ സെക്ടർ കലാലയം കൺവീനർ വീരാൻകുട്ടി ഒളവട്ടൂർ സ്വാഗതവും എം. എ സിദ്ധീഖ് നന്ദിയും പറഞ്ഞു

സമാപന സംഗമം ആർ.എസ്.സി ജിദ്ധ സിറ്റി സെൻട്രൽ എക്സിക്യൂട്ടീവ് സുഫ്‌യാൻ സഖാഫി യുടെ അധ്യക്ഷത യിൽ ആർ.എസ്‌ .സി ഗൾഫ് കൗണ്സിലർ ബഷീർ തൃപയാർ ഉദ്ഘാടനം ചെയ്തു. ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ കലാലയം കൺവീനർ സാദിഖ് ചാലിയാർ ആശംസകൾ അറിയിച്ചു. റഷീദ് പന്തല്ലൂർ, റാഷിദ്‌ മാട്ടൂൽ, താജുദ്ധീൻ നിസാമി, ഇർഷാദ് കടമ്പോട്ട്, ജലീൽ മലയമ്മ,ആഷിഖ് ഷിബിലി, അബ്രാർ ചുള്ളിയോട്, ശിഹാബുദ്ധീൻ വി.ടി, സാബിർ കളിയാട്ടമുക്ക്, ഉസ്മാൻ കരിപ്പായി, നിയാസ്, ബിലാൽ ഷാജഹാൻ കൊല്ലം, ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു. സെക്ടർ ഓർഗനൈസിംഗ് കൺവീനർ ഡോ:ഇജാസ് അഹമ്മദ് സ്വാഗതവും രിസാല കൺവീനർ സലീം ഇരിങ്ങല്ലൂർ നന്ദിയും പറഞ്ഞു.

 

Advertisment