Advertisment

യു ഡി എഫ് വിജയത്തിൽ ഖുലൈസ്കെ എം സി സിയുടെ വിജയാഘോഷം

New Update

ഖുലൈസ് (സൗദി അറേബ്യ): ലോകസഭ ഇലക്ഷനിൽ യു ഡി എഫ് നേടിയ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഖുലൈസ് കെ എം സി സിയുടെ ആഭിമുഖ്യത്തിൽ വിജയാഘോഷം സംഘടിപ്പിച്ചു.ഖുലൈസിലെ സൂഖിൽ വെച്ച്‌ നടത്തിയ ആഘോഷത്തിൽ നൂറുകണക്കിന് പ്രവർത്തകർക്ക് പ്രത്യേഗം തയ്യാറാക്കിയ ഗ്രീൻ വാട്ടർ വിതരണം ചെയ്തു. ഫാസിസ്റ്റ് കുത്തൊഴുക്കിലും മതേതര ചേരിയെ പത്തൊമ്പതു സീറ്റ് നൽകി വിജയിപ്പിച്ച കേരളത്തി ലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി അറീക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.

Advertisment

publive-image

ലോകസഭ ഇലക്ഷനിൽ കേരളത്തിൽ യു.ഡി.എഫ് നേടിയ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഖുലൈസ് കെ.എം.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിജയാഘോഷം

ഹനീഫ മങ്കട ഉദ്ഘാടനം ചെയ്തു.നാസർ മക്കരപറമ്പ് അധ്യക്ഷതവഹിച്ചു.അസീസ് കൂട്ടിലങ്ങാടി,റാഷിഖ് മഞ്ചേരി,അക്ബർ കോട്ടക്കൽ,റഷീദ് എറണാംങ്കുളം,ഗഫൂർ കെ ടി,ഫിറോസ് മക്കരപറമ്പ് എന്നിവർ സംസാരിച്ചു.ആരിഫ് പഴയകത്ത് സ്വാഗതവും കുഞുട്ടി മക്കരപറമ്പ് നന്ദിയും പറഞു

 

Advertisment