Advertisment

കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ വിമാനത്താവളത്തിൽ തടഞ്ഞു. കാശ്മീരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി ∙ സുരക്ഷാ പ്രശ്‌നം നിലനില്‍ക്കുന്ന ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് എംപി ഗുലാം നബി ആസാദിനെ വിമാനത്താവളത്തിൽ തടഞ്ഞു. രാജ്യസഭ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ജമ്മു കശ്മീരിലെത്തിയത്. ശ്രീനഗറിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. സുരക്ഷാപ്രശ്നങ്ങൾ ഉന്നയിച്ചാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ തടഞ്ഞത്.

അതേസമയം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു തിരിച്ചടിയെന്നോണം പാക്കിസ്ഥാൻ സ്വീകരിച്ച നടപടികളിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തി . ജമ്മു കശ്മീരും ആർട്ടിക്കിൾ 370ഉം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്.

തീരുമാനങ്ങൾ പാക്കിസ്ഥാൻ പുനഃപരിശോധിക്കണമെന്നും ഇന്ത്യ മറുപടി നൽകി. ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയയെ പുറത്താക്കുകയും ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണറെ മടക്കിവിളിക്കുകയും ചെയ്ത സാഹചര്യത്തിലാണു പ്രതികര

ഇന്ത്യയുമായുള്ള വ്യാപാരം മരവിപ്പിക്കാനും പരസ്പരം സഹകരിച്ചുള്ള നടപടികൾ പുനഃപരിശോധിക്കാനും നയതന്ത്രബന്ധം തരംതാഴ്ത്താനും പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ കൂടിയ ദേശീയ സുരക്ഷാസമിതി യോഗം തീരുമാനിച്ചിരുന്നു.

ഇതിനു പിന്നാലെ വ്യോമപാതകളിലൊന്നു പാക്കിസ്ഥാൻ അടച്ചു. ഇതുമൂലം വഴിതിരിച്ചു വിട്ടതിനാൽ വിമാനയാത്രയ്ക്ക് 12 മിനിറ്റ് അധികം വേണ്ടി വരുമെന്നു എയർ ഇന്ത്യ അറിയിച്ചു.

kashmir
Advertisment