Advertisment

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ദ്ധന ; വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി ഇപ്പോഴത്തേതിന്റെ നാലിരട്ടിയിലേറെ ; യുഎഇയിലേക്ക് 22000 മുതല്‍ 30000 വരെ , സൗദിയിലെ വിവിധ നഗരങ്ങളിലേക്ക്  യാത്ര ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 70000 രൂപ നല്‍കണം !

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കൊച്ചി: കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ദ്ധന. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി ഇപ്പോഴത്തേതിന്റെ നാലിരട്ടിയിലേറെയാണ് വിമാനക്കമ്പനികള്‍ കൂട്ടിയത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന കണക്കിലെടുത്താണ് യാത്രാക്കൂലി കൂട്ടിയിരിക്കുന്നത്.

Advertisment

publive-image

സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ്. വിമാനയാത്രാക്കൂലി കുത്തനെ ഉയര്‍ത്തിയതും ഈ മേഖലകളിലേക്കുള്ള സര്‍വ്വീസുകളിലാണ്. സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് ഈ സീസണില്‍ യാത്ര ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 70000 രൂപ വിമാന കൂലി നല്‍കണം.

ശരാശരി 18000 രൂപ ഉണ്ടായിരുന്നിടത്താണ് ഈ നിരക്ക് യുഎഇയിലേക്ക് 22000 മുതല്‍ 30000 വരെയാണ് നിരക്ക്. ആറായിരമായിരുന്നു ഇത്. വേനലവധി കഴിഞ്ഞ് തിരിച്ചു പോകുന്നവര്‍ ഇതോടെ ദുരിതത്തിലായി. യാത്രക്കാരുടെ തിരക്ക് ഏറിയതിനൊപ്പം ഇന്ധന നിരക്ക് ഉയര്‍ന്നതും നിരക്ക് വര്‍ദ്ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാല്‍ നിരക്ക് ഏകീകരിക്കാനുള്ള നിയന്ത്രണ സംവിധാനം ഇല്ലാത്തതാണ് വിമാനക്കമ്പികള്‍ ഇഷ്ടാനുസരണം യാത്രാകൂലി കൂട്ടാന്‍ കാരണമെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത മാസം പകുതി വരെ ഗഫ് മേഖലയിലേക്കുള്ള വിമാനയാത്രാക്കൂലി ഈ നിലയില്‍ തുടരുമെന്നാണ് സൂചന.

Advertisment