Advertisment

ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചാര്‍ട്ടേഡ് വിമാനം ഇന്ന്‍ റിയാദില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി.

author-image
admin
Updated On
New Update

റിയാദ്: സൗദിയില്‍ നിന്നുള്ള  എല്ലാ വിമാന സര്‍വിസുകളും നിര്‍ത്തി വെച്ചുവെന്നുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചാര്‍ട്ടേഡ് വിമാനം ഇന്ന് രാവിലെ 9.55ന് ആണ് റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തി.

Advertisment

publive-image

രണ്ട് വീല്‍ചെയര്‍ യാത്രക്കാര്‍ ഉള്‍പ്പെടെ 182 പേരാണ് തിരുവനന്തപുരത്തെത്തിയത്. കൊവിഡ് വൈറസ് വ്യാപകമായ രാജ്യങ്ങളിലേക്ക് സര്‍വീസ് നിര്‍ത്തിവെച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടും. അതിന് ശേഷം ആദ്യമായാണ് റിയാദില്‍ നിന്ന് കേരളത്തിലേക്ക് വിമാനം പുറപ്പെടുന്നത്. ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല. എന്നുള്ള തിരുമാനം നിലവിലുണ്ട്

ഒമ്പത് മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായ ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി വിജയകുമാറിന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സൗജന്യ ടിക്കറ്റ് നല്‍കി. 22 കിലോ ലഗേജും സമ്മാനിച്ചാണ് ഷിബിന്‍ വക്കത്തിന്റെ നേതൃത്വത്തില്‍ യാത്രയാക്കിയത്. നിര്‍ധനരായ ഏഴു പേര്‍ക്ക് പകുതി നിരക്കിലാണ് ടിക്കറ്റ് നല്‍കിയത്.

റിയാദ് എയര്‍പോര്‍ട്ടില്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രതിനിധികളായ റാഫി പാങ്ങോട്, ഷമീര്‍ കണിയാപുരം, അബ്ദുല്‍ അസീസ്, ജയന്‍ കൊടുങ്ങല്ലൂര്‍, പൂക്കുഞ്ഞ് കണിയാപുരം, അയൂബ് കരൂപടന്ന, അന്‍സില്‍ പാറശാല എന്നിവര്‍ സഹായവുമായി രംഗത്ത് ഉണ്ടായിരുന്നു.

Advertisment