Advertisment

പി സി ആര്‍ ടെസ്റ്റ്‌  പ്രതിസന്ധിയിൽ. കേന്ദ്ര കേരള സർക്കാരുകൾ മനുഷ്യത്വപരമായ നിലപാട് എടുക്കണം ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍.

author-image
admin
New Update

റിയാദ് : കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ കോവിഡ് പ്രോട്ടോകോൾ പ്രവാസികളെ സംബന്ധിച്ചേടുത്തോളം താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ്. വിദേശത്തുനിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമെ നാട്ടിൽ എയർപോർട്ടിൽ ഇറങ്ങിയതിനു ശേഷം കൺഫർമേറ്ററി മോളിക്യുലാർ ടെസറ്റും നടത്തണമെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശം.

Advertisment

publive-image

വിദേശത്ത് 5,000 രൂപയിൽ കൂടുതൽ മുടക്കിയാണ് ആർ.ടി.പി.സി. ആർ ടെസറ്റ് നടത്തേണ്ടത്. നാട്ടിൽ എയർപോർട്ടിൽ എത്തിയതിനു ശേഷം വീണ്ടും 2,000 രൂപ മുടക്കി ടെസ്റ്റ് നടത്തേണ്ട ഗതികേടിലാണ് പാവപെട്ട പ്രവാസികൾ. വിമാന യാത്രാകൂലി നിരക്ക് ഏതാണ്ട് ഇരട്ടിയോളം വർദ്ധനവുള്ള സമയത്താണ് കോവിഡ് ടെസറ്റ് നിമിത്തം ഏഴായിരത്തോളം രൂപയുടെ അധിക ബാധ്യത പ്രവാസികളെ അടിച്ചേൽപിക്കുന്നത്.

നാട്ടിലുള്ള രോഗികളുമായി താരതമ്യം ചെയ്യുമ്പോൾ സൗദി അറേബ്യയിൽ കോവിഡ് രോഗികൾ കുറവാണ്. റിയാദ്, ജിദ്ദ, ദമാം എയർപോർട്ടുകളിലൂടെ മാത്രമേ പ്രവാസികൾക്ക് സൌദി അറേബ്യയിൽ നിന്ന് നാട്ടിൽ പോകാൻ സാധിക്കുകയുള്ളൂ. സൌദിയുടെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പെ 72 മണിക്കൂറിനുള്ളിൽ കോ വിഡ് ടെസറ്റ് നടത്തുക എന്നത് ഏറെ ശ്രമകരമാണ്.

കോവിഡ് രോഗികൾ താരതമ്യേന കുറവുള്ള സൗദി അറേബ്യയിൽ നിന്ന് യാത്ര ചെയ്യുന്നതിന് കേന്ദ്രസർക്കാർ ഇപ്പോൾ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശം അടിയന്തരമായി പിൻവലിക്കണമെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ ആവിശ്യപെട്ടു . പ്രവാസികൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത ചുമത്തുന്ന ഇത്തരം നിബന്ധനകൾക്കെതിരെ മലയാളികൾ ഒന്നടങ്കം പ്രതിഷേധിക്കണമെന്ന് പ്രസിഡഡ് അബ്ദുൽ അസീസ് പവിത്ര, സെക്രട്ടറി നസീർ പുന്നപ്ര, ട്രഷറർ. ഹരികൃഷ്ണൻ, സംഘടനയുടെ ഗൾഫ് കോഡിനേറ്റർ. റാഫി പാങ്ങോട്. ഗൾഫ് മീഡിയ കോഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ എന്നിവര്‍  ആവശ്യപ്പെട്ടു  പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവിശ്യപെട്ട് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ഗൾഫ് മലയാളി ഫെഡറേഷൻ നിവേദനം നൽകി.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ  പ്രതിസന്ധിയുടെ കാലത്താണ് ജീവിതം മുന്നോട്ടു പോകുന്നത്. ഗൾഫ് പ്രവാസികളുടെ മുകളിൽ അടിച്ചേൽപ്പിക്കുന്ന കോവിഡ് പ്രോട്ടോകോൾ നിയമം പിൻവലിക്കുക.. അല്ലെങ്കിൽ സർക്കാർ കോവിഡ്ടെസ്റ്റ് സൗജന്യമാക്കണമെന്നും ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ആവിശ്യപെട്ടു.

Advertisment