Advertisment

ഇരുപതാമത് ഗൾഫ് മാർത്തോമ്മാ യൂത്ത് കോൺഫറൻസ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി  : അബുദാബി മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഇരുപതാമത് ഗൾഫ് മാർത്തോമ്മാ യൂത്ത് കോൺഫറൻസിൻറെ ചിന്താ വിഷയം പ്രകാശനം ചെയ്തു. മരുഭൂമിയുടെ സുവിശേഷം)എന്നതാവും ഓഗസ്റ്റ് മാസം നടത്തപ്പെടുന്ന യൂത്ത് കോൺഫറൻസിൻറെ ചിന്താ വിഷയം.

Advertisment

publive-image

ഗൾഫ് മേഖലയിലെ 18 ൽ പരം ഇടവകകളിൽനിന്നായി 1200 പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കുന്നു. ഇടവകയുടെ ആരാധനാ മദ്ധ്യേ നടന്ന പ്രകാശനം റവ. ബാബു പി.കുലത്താക്കൽ നിർവഹിച്ചു.

സഹവികാരി റവ. ബിജു സി.പി., റവ. ജോസ് മോൻ, കോൺഫറൻസ് കൺവീനർ ബോബി ജേക്കബ്, ഇടവക വൈസ് പ്രസിഡണ്ട് കെ.വി ജോസഫ് , യുവജന സഖ്യം സെക്രട്ടറി ഷിജിൻ പാപ്പച്ചൻ, ട്രഷർ ജസ്റ്റിൻ ചാക്കോ, വൈസ് പ്രസിഡണ്ട് രജിത് ചീരൻ പ്രോഗ്രാം കമ്മറ്റി കൺവീനർ സുനിൽ ജോൺ സാമുവേൽ ,ദിപിൻ പണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി

Advertisment