Advertisment

ഭാവിവധുവിനു വാട്സ്ആപ്പിൽ കളിയാക്കി മെസേജയച്ചു ! പിഴയായി 2 മാസം ജയിലും 4 ലക്ഷം രൂപയും

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

അബുദാബിയിലുള്ള ഒരു അറബിയുവാവ് തന്റെ ഭാവിവധുവിനു തമാശരൂപേണ അയച്ച ഒരു മെസ്സേജ് അയാൾക്കുതന്നെ വിനയായി.അറബിയിൽ "ഹബല" എന്നായിരുന്നു അയാൾ മെസ്സേജ് അയച്ചത്. അതിന്റെ അർഥം 'വിഡ്ഢി,ബുദ്ധിശൂന്യ' എന്നൊക്കെയാണ്.

ഒരു രസത്തിനായി തന്റെ പ്രിയതമയ്ക്കയച്ച ആ വാട്സ്ആപ്പ് മെസ്സേജ് മൂലം കളി കാര്യമായി. യുവതി പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസ് അയാളെ അറസ്റ്റുചെയ്യുകയും ശിക്ഷയായി 60 ദിവസത്തെ തടവും 20000 ദിർഹം ( ഏകദേശം 4 ലക്ഷം രൂപ) പിഴ വിധിക്കുകയുമായിരുന്നു.

യു എ ഇയിൽ ഇത്തരത്തിലുള്ള അപമാനകരമായ വാക്കുകളും ഇമോജികളും സൈബർ ക്രൈമിൽ ഉൾപ്പെടുന്ന കുറ്റമാണ്. ഗൾഫിലെ പ്രസിദ്ധ ദിനപത്രമായ ഖലീജ് ടൈംസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്.

മാസങ്ങൾക്കുമുൻപ് ഒരു ബ്രിട്ടീഷ് പൗരൻ ദുബായിൽവച്ചു ഡ്രൈവറുമായി പിണങ്ങിയതിനെത്തുടർന്ന്‌ അയാൾ ഡ്രൈവർക്കയച്ച രൂക്ഷഭാവത്തിലുള്ള ഇമോജിമൂലം പോലീസ് നടപടിയുണ്ടാകുകയും ഒരാഴ്ച ബ്രിട്ടീഷ് പൗരന് ജയിലിൽ കഴിയേണ്ടതായും വന്നിട്ടുണ്ട്.

യു എ ഇയിലെ ഏറ്റവും വലിയ കമ്യുണിറ്റിയായ മലയാളികൾ ഈ വിഷയത്തിൽ അത്യന്തം ജാഗ്രത പുലർത്തേണ്ടതാണ്.

Gulf
Advertisment