Advertisment

മഞ്ഞുപെയ്യുന്ന മലകൾ, താഴ്വാരങ്ങൾ, തണുത്തുറഞ്ഞ തടാകം...എല്ലാമുണ്ട് ഇവിടെ; ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്ക് അബുദാബിയിൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു

New Update

അബുദാബി: യുഎഇയിലെ കൊടുംചൂടിൽ നിന്നും തണുത്ത അന്തരീക്ഷവും കാഴ്ചകളും സമ്മാനിക്കാൻ അബുദാബിയിൽ ഇൻഡോർ സ്നോ പാർക്ക് ഒരുങ്ങിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്കാണ് അബുദാബിയിൽ ഇന്ന് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. അബുദാബി റീം മാളിൽ സ്ഥിതിചെയ്യുന്ന പാർക്ക് 9,732 സ്ക്വയർ മീറ്റർ വ്യാപിച്ചുകിടക്കുന്നതാണ്.

Advertisment

publive-image

മഞ്ഞുപെയ്യുന്ന മലകൾ, താഴ്വാരങ്ങൾ, പാർക്ക്, തീവണ്ടി, തണുത്തുറഞ്ഞ തടാകം എന്നിവക്ക് പുറമെ നിരവധി വിപണണകേന്ദ്രങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സോണുകളാക്കി തിരിച്ച പാർക്കിലെ ഓരോ റൈഡും ആകർഷകമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മൈനസ് 2 ഡിഗ്രി സെൽഷ്യസ് താപനില ക്രമീകരിച്ച പാർക്കിനകത്തെ മഞ്ഞുവീഴ്ചയാണ് പ്രധാന ആകർഷണം. തണുപ്പ് ഇഷ്ടപ്പെടുന്ന എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദകേന്ദ്രമാണിത്.

പാർക്കിലേക്ക് പ്രവേശിക്കാൻ ഒരാൾക്ക് 215 ദിർഹവും അഞ്ച് പേർ ഉൾപ്പെടുന്ന കുടുംബത്തിന് 860 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. ഞായർ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 മണി വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 12 വരെയുമാണ് പാർക്കിലേക്ക് പ്രവേശനം ലഭിക്കുക.

Advertisment