Advertisment

സൗദി ദേശിയദിനത്തില്‍ ഗള്‍ഫ്‌ പി എം എഫ് ജീവരക്തം നല്‍കുന്നു. കോവിഡ് കാലത്തെ മികച്ച സന്നദ്ധ പ്രവര്‍ത്തനത്തിന് റിയാദ് ഹെല്‍പ് ഡസ്കിനെ ആദരിക്കുന്നു.

author-image
admin
Updated On
New Update

റിയാദ് : ഒരു കോടിക്കടുത്ത് വരുന്ന പ്രവാസികള്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കുന്ന സൗദി അറേബ്യയുടെ തൊണ്ണൂറാമത് ദേശിയദിനത്തോടനുബന്ധിച്ച് റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി സി സിയിലെ ജീവകാരുണ്യ ,സാംസ്‌കാരിക പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഗള്‍ഫ്‌ പ്രവാസി മലയാളി ഫെഡറേഷന്‍ കിംഗ്‌ സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചുകൊണ്ട് ജീവരക്തം നല്‍കുന്നു.

Advertisment

publive-image

റിയാദ് അവന്യൂ മാള്‍ മുറബ്ബ (ലുലു ഹൈപ്പെര്‍ മാര്‍ക്കെറ്റ്)യില്‍ വെച്ച് സെപ്റ്റംബര്‍ 23 ബുധനാഴ്ച്ച രാവിലെ 8 മണിമുതല്‍ രണ്ടു മണിവരെ നടക്കും. ഇരുപത്തിനാല് ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ അതില്‍ പതിമൂന്ന് ലക്ഷം മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജീവിതം തരുന്ന രാജ്യത്തിന്‍റെ ദേശിയസുദിനത്തില്‍ ജീവരക്തം നല്‍കാന്‍ തയ്യാറുള്ളവര്‍ കൃത്യസമയത്ത് എത്തിചേരണമെന്ന് ഗള്‍ഫ്‌ പി എം എഫ് പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു. രക്തദാനം ചെയ്യുന്നവര്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

publive-image

ചടങ്ങില്‍ കോവിഡ് കാലാത്ത് രോഗവാഹകരെ കണ്ടെത്തി അവര്‍ക്ക് വേണ്ടി  സമാനതകളില്ലാത്തവിധം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച റിയാദ് ഹെല്‍പ്പ് ഡസ്കിനെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്‍റെ പേരില്‍ എര്പെടുത്തിയിട്ടുള്ള സന്നദ്ധ സേവനത്തിനുള്ള പുരസ്ക്കാരം നല്‍കി ആദരിക്കുന്നു.

രക്തദാനം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപെടുക 0502825831, 0534859703

Advertisment