Advertisment

ഗുരുവായൂരപ്പന് തന്റെ ഭക്തന്റെ കാണിക്കയായി ലഭിച്ചത് 51 ഫ്‌ളാറ്റുകള്‍ ഉള്‍പ്പെട്ട നാല് നിലക്കെട്ടിടം

New Update

ഗുരുവായൂര്‍: ഗുരുവായൂരപ്പന് തന്റെ ഭക്തന്റെ കാണിക്കയായി ലഭിച്ചത് 51 ഫ്‌ളാറ്റുകള്‍ ഉള്‍പ്പെട്ട നാല് നിലക്കെട്ടിടം. 40 സെന്റിലാണ് ഈ കെട്ടിടങ്ങള്‍. ദുബൈയില്‍ സ്ഥിരതാമസമാക്കിയ ബിസിനസുകാരന്‍ വെങ്കിട്ടരാമന്‍ സുബ്രഹ്മണ്യന്‍ (മോഹന്‍) ആണ് ഗുരുവായൂരപ്പന് ഈ കാണിക്ക വഴിപാടായി നല്‍കിയത്. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപമുള്ള ഗുരുവായൂര്‍ റിസോര്‍ട്‌സിന്റെ ഉടമയാണ് മോഹന്‍.

Advertisment

publive-image

താക്കോലുകളും ധാരണാപത്രവും ഉടമയില്‍നിന്ന് ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബരക്കുറുപ്പ്, അഡ്മിനിസ്‌ട്രേറ്റര്‍ എം.ബി.ഗിരീഷ് എന്നിവര്‍ ഏറ്റുവാങ്ങി. ഗുരുവായൂരപ്പനു വഴിപാട് നല്‍കണമെന്ന ഏറെക്കാലത്തെ ആഗ്രഹത്തിന്റെ ഫലമായാണ് ഫ്‌ളാറ്റുകള്‍ സമര്‍പ്പിക്കുന്നതെന്നു മോഹന്‍ പറഞ്ഞു.ചൊവ്വാഴ്ച രാവിലെ ഗണപതിഹോമം നടത്തി കെട്ടിടം ദേവസ്വം ഏറ്റെടുക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.

ദേവസ്വത്തിനു കൈമാറിയ ഭാഗം ആയുര്‍വേദ ചികിത്സാകേന്ദ്രമാക്കി മാറ്റണമെന്നും ഇതില്‍നിന്നു ലഭിക്കുന്ന തുകയില്‍ 60% സ്ഥാപനത്തിന്റെ നടത്തിപ്പിനും ബാക്കി കുറൂരമ്മ ഭവനത്തിലെ വയോധികരുടെ ക്ഷേമത്തിനും ഉപയോഗിക്കണമെന്നും ധാരണാപത്രത്തിലുണ്ട്.

Advertisment