Advertisment

നാല് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്; ഗുരുവായൂര്‍ നഗരസഭ ഓഫീസ് താത്കാലികമായി അടയ്ക്കും

New Update

publive-image

Advertisment

തൃശൂര്‍: നാല് ജീവനക്കാര്‍ക്ക് കൂടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ നഗരസഭയുടെ പ്രധാന ഓഫീസ് താല്‍ക്കാലികമായി അടയ്ക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ പരിശോധന നാളെ നടത്തും. തൃശൂര്‍ ജില്ലയിൽ ഞായറാഴ്ച  30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 483 ആണ്. തൃശൂർ സ്വദേശികളായ 14 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2390 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1888 ആണ്.

രോഗം സ്ഥിരീകരിച്ചവരിൽ 09 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 08 പേർ രോഗബാധിതരായി. മിണാലൂർ ക്ലസ്റ്റർ 01, ചാലക്കുടി ക്ലസ്റ്റർ 06, പട്ടാമ്പി ക്ലസ്റ്റർ 01, മങ്കര ക്ലസ്റ്റർ 01 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത ഒരാളും വിദേശത്ത് നിന്ന് എത്തിയ ഒരാളും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ടുപേരും രോഗബാധിതരായി.

Advertisment