Advertisment

ഗുരുവായൂ‍‍ർ ക്ഷേത്രത്തിലെ പണം തട്ടിപ്പിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ;കണക്കിൽപ്പെടുത്താതെ 27 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്

New Update

publive-image

Advertisment

തൃശൂ‍ർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി വിശ്വാസികൾ വാങ്ങുന്ന സ്വര്‍ണ ലോക്കറ്റുകളുടെ പണം ബാങ്കിൽ നിക്ഷേപിക്കുന്നതിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനക്കാരനായ നന്ദകുമാറിനെയാണ് ടെന്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.

കണക്കിൽപ്പെടുത്താതെ 27 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. ക്ഷേത്രത്തിൽ നിന്ന് വിശ്വാസികൾ വാങ്ങുന്ന സ്വർണ്ണം , വെള്ളി ലോക്കറ്റുകളുടെ പണം ദിവസവും ബാങ്കിൽ അടയ്ക്കേണ്ട ചുമതല പഞ്ചാബ് നാഷണൽ ബാങ്കിലെ ക്ലാർക്കായ നന്ദകുമാറിനായിരുന്നു.

ഈ തുകയിലാണ് ഇയാൾ തിരിമറി നടത്തിയത്. 2019-20 കാലഘട്ടത്തിലെ കണക്കിലാണ് ദേവസ്വം ഇന്റേണല്‍ ഓഡിറ്റ് വിഭാഗം 16 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് 27 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്.

ഗുരുവായൂർ ദേവസ്വം നൽകിയ പരാതിയെത്തുടന്നാണ് ടെപിൾ പൊലീസ് കേസ് അന്വേഷിച്ചത്. ദേവസ്വത്തിൽ നൽകുന്ന രശീതിയിൽ ഒരു തുകയും ബാങ്കിൽ രേഖപ്പെടുത്തുന്പോൾ മറ്റൊരു തുകയുമാണ് ഇയാൾ രേഖപ്പെടുത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ദേവസ്വത്തിന്റെ 16 ലക്ഷം രൂപ ബാങ്ക് തിരിച്ച് നൽകുകയും ചെയ്തു. ബാക്കി തുക നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

NEWS
Advertisment