Advertisment

അതിഥി തൊഴിലാളികള്‍ക്കൊപ്പം വാഹനവുമായെത്തുന്ന ഡ്രൈവര്‍മാര്‍ക്കും ഭക്ഷണമെത്തിച്ച് പായിപ്രയില്‍ സിപിഐയുടെ വേറിട്ട പ്രവര്‍ത്തനം

author-image
വൈ.അന്‍സാരി
New Update

മൂവാറ്റുപുഴ: അതിഥി തൊഴിലാളികള്‍ക്കൊപ്പം വാഹനവുമായെത്തുന്ന ഡ്രൈവര്‍മാര്‍ക്കും ഭക്ഷണവും വെള്ളവുമെത്തിച്ച് പായിപ്രയില്‍ സിപിഐയുടെ വേറിട്ട പ്രവര്‍ത്തനം. അതിഥി തൊഴിലാളികളെ പോലെ തന്നെ ഭക്ഷണത്തിനായി ബുദ്ധിമുട്ട് നേരിടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും, ഒഴിവാക്കാനാവാത്തെ യാത്രകള്‍ പോകേണ്ടിവരുന്ന കുടുംബങ്ങളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നത് നഗരങ്ങളില്‍ നിത്യകാഴ്ചയാണ്.

Advertisment

publive-image

ഹോട്ടലുകളോ, ലഘു ഭക്ഷണശാലകളൊ പോലും തുറക്കാത്തത് ഇത്തരം യാത്രികരുടെ ഭക്ഷണം പ്രതിസന്ധിയിലാക്കുന്നത് ഒഴിവാക്കാനാണ് പാര്‍ട്ടി അവര്‍ക്കും ഭക്ഷണം എത്തിക്കുന്നതെന്ന് സിപിഐ നേതാവ് നൗഷാദ് വലിയപറമ്പില്‍ പറഞ്ഞു.

പായിപ്രയില്‍ പാര്‍ട്ടിയുടെ ജനകീയ അടുക്കളയിലാണ് നിത്യവും ഭക്ഷണമൊരുക്കുന്നത്. ലോക്കല്‍സെക്രട്ടറി കെ.കെ ശ്രീകാന്ത് വിഎം നവാസ് , ഷംസുദ്ദീന്‍ സിദ്ദീഖ് പായിപ്ര എന്നിവരുടെ നേതൃത്വത്തിലാണ് അടുക്കളയുടെ പ്രവര്‍ത്തനം. പെഴയ്ക്കാപ്പിള്ളിയിലും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ എട്ട് ദിവസവും ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

gust employ food
Advertisment