Advertisment

ശബരിമല: ഗവര്‍ണര്‍ ഡി.ജി.പിയെ വിളിച്ചുവരുത്തി; ബെഹ്‌റ രാജ്ഭവനില്‍

New Update

Advertisment

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുന്നു. ഗവര്‍ണര്‍ പി. സദാശിവം ഡി.ജി.പിയെ വിളിച്ചുവരുത്തുകയായിരുന്നു.

രണ്ട് യുവതികള്‍ പൊലീസ് സംരക്ഷണത്തില്‍ ശബരിമല നടപ്പന്തലിനു സമീപം എത്തിയിരുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ നടപ്പന്തല്‍വരെ എത്തിച്ചത്.

പൊലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നൂറിലധികം പോലീസുകാരുടെ വലയത്തിലാണ് ഇവരെ സന്നിധാനത്തെത്തിയത്. ആന്ധ്രാ സ്വദേശിയായ മാധ്യമപ്രവര്‍ത്തകയും ഏറണാകുളം സ്വദേശിയുമാണ് ശബരിമലയിലേക്ക് പോകാനൊരുങ്ങി രംഗത്തുവന്നിരിക്കുന്നത്.

എന്നാല്‍ നടപ്പന്തലില്‍ ഒരു വിഭാഗം ഇവരെ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ പതിനെട്ടാം പടിക്ക് താഴെ ശബരിമലയിലെ പരികര്‍മ്മികള്‍ പൂജാദികര്‍മ്മങ്ങള്‍ നിര്‍ത്തിവെച്ച് സമരവുമായി രംഗത്തുവന്നിട്ടുണ്ട്.

Advertisment