Advertisment

എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : ജില്ലയില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജില്ലയില്‍ മാത്രം 76 പേരിലാണ് എച്ച്‌ വണ്‍ എന്‍ വണ്‍ പനി കണ്ടെത്തിയത്. അവരില്‍ 9 പേര്‍ മരണപ്പെട്ടു . ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ 500 ലധികം പേരിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

ജില്ലാ ആരോഗ്യ പരിവേഷണ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയത്. അതേസമയം ഡെങ്കി പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ കണക്കില്‍ ഏറ്റവും കുറവ് ആളുകളിലാണ് ഡെങ്കിപനി രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഈ മാസം ഒന്‍പത് വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ 2,70204 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ വിവിധ പനികള്‍ ബാധിച്ച്‌ ചികിത്സ തേടിയത്.

കന്യാകുമാരി മേഖലകളില്‍ വലിയ തോതില്‍ പനിബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടി ല്‍ പറയുന്നു . വര്‍ക്കല, പൂവാര്‍, കരോട് എന്നി പ്രദേശങ്ങളിലും പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതേസമയം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വലിയ കുറവും ഉണ്ടായിട്ടുണ്ട്. പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശമുണ്ട്.

Advertisment