Advertisment

മുടിയുടെ ആരോ​ഗ്യത്തിന് ഒലിവ് ഓയില്‍ ഉപയോഗിക്കാം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ഒലിവ് ഓയിൽ ചർമ്മ സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും വളരെ മികച്ചതാണെന്ന

കാര്യം പലർക്കും അറിയില്ല. അകാലനര, താരൻ, മുട്ടി പൊട്ടി പോവുക എന്നിവ തടയുന്നതിന് ഒലിവ്

ഓയിൽ മികച്ചൊരു പ്രതിവിധിയാണ്. ആഴ്ചയിൽ രണ്ട് ദിവസം ഒലിവ് ഓയിൽ ഉപയോ​ഗിച്ച് മുടി മസാജ്

ചെയ്യുന്നത് മുടി ആരോ​ഗ്യമുള്ളതാക്കാൻ സഹായിക്കും.

Advertisment

publive-image

ഒലിവ് ഓയിലിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി ശക്തമാക്കുകയും മുടി

കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.

അര ടീസ്പൂൺ ഒലിവ് ഓയിലും അര ടീസ്പൂൺ തേനും ഒരു ടീസ്പൂൺ തെെരും ചേർത്ത് നല്ല പോലെ

മിശ്രിതമാക്കുക.ശേഷം തലമുടിയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളം ഉപയോ​ഗിച്ച്

കഴുകി കളയുക.

ഒരു ടീസ്പൂൺ ഒലിവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് തലമുടിയിൽ ഇടുന്നത് മുടിയ്ക്ക് തിളക്കം

കിട്ടുന്നതിനൊപ്പം മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ട് തവണ ഇത് പുരട്ടാവുന്നതാണ്.

hair health
Advertisment