Advertisment

സൗദിയിലുള്ളവര്‍ക്ക് ഹജ്ജ്‌ നിര്‍വഹണം ഇക്കോണമി-2 വിഭാഗം കുറഞ്ഞ നിരക്ക് 3465 റിയാല്‍.

author-image
admin
New Update

മക്ക - സൗദി അറേബ്യക്കകത്തു നിന്നുള്ളവർക്ക് ഈ വർഷം ഏറ്റവും കുറഞ്ഞ നിരക്കിൽ ഹജ് നിർവഹിക്കുന്നതിന് ഇക്കോണമി-2 വിഭാഗത്തിൽ പതിനായിരം പേർക്ക് അവസരം ലഭിക്കും. ഇക്കോണമി-2 വിഭാഗം പാക്കേജ് നടപ്പാക്കുന്നതിന് 20 ഹജ് സർവീസ് കമ്പനികളെ ഹജ്, ഉംറ മന്ത്രാലയം തെരഞ്ഞെടുത്തു. ഈ പാക്കേജിൽ 3465 റിയാലാണ് നിരക്ക്.

Advertisment

publive-image

ആഭ്യന്തര തീർഥാടകർ ദുൽഖഅ്ദ ഒന്നിന് രാവിലെ എട്ടു മുതൽ ഇ-ട്രാക്ക് വഴി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി സർവീസ് കമ്പനികൾക്കുള്ള പണമടയ്ക്കണം. ആഭ്യന്തര ഹജ് തീർഥാടകർക്കുള്ള ഇ-ട്രാക്ക് റമദാൻ മധ്യത്തിൽ ഹജ്, ഉംറ മന്ത്രാലയം തുറന്നിട്ടുണ്ട്.

ഹജിന് പര്യാപ്തമായത്ര സമയം മുമ്പു തന്നെ വിവിധ ഹജ് സർവീസ് കമ്പനികൾ നടപ്പാക്കുന്ന വ്യത്യസ്ത പാക്കേജുകളും സേവനങ്ങളും നിരക്കുകളും അറിയുന്നതിനും അനുയോജ്യമായ സർവീസ് കമ്പനികളും പാക്കേജുകളും നിർണയിക്കുന്നതിനും അവസരമൊരുക്കുന്നതിനാണ് റമദാൻ മധ്യം മുതൽ ഹജ്, ഉംറ മന്ത്രാലയം ഇ-ട്രാക്ക് തുറന്നത്.

ആഭ്യന്തര ഹജ് തീർഥാടകർക്കുള്ള പാക്കേജുകൾ ഹജ്, ഉംറ മന്ത്രാലയം ഈ വർഷം പുനഃസംഘടിപ്പിച്ചിട്ടുണ്ട്. പാക്കേജുകളിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തുകയും പാക്കേജുകളുടെ പേരുകളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ജനറൽ പാക്കേജ് വിഭാഗത്തിന്റെ പേര് അൽദിയാഫ പാക്കേജ് എന്നാക്കി മാറ്റിയിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കുന്ന പാക്കേജിന്റെയും അൽമുയസ്സർ പാക്കേജിന്റെയും പേരുകൾ ഇക്കോണമി-1, ഇക്കോണമി-2 എന്നാക്കി മാറ്റിയിട്ടുണ്ട്.

മശാഇർ മെട്രോ സേവനം അടക്കം ഇക്കോണമി-1 ൽ എ-വൺ വിഭാഗത്തിൽ 4547 റിയാലാണ് നിരക്ക്. ഇതിനു പുറമെ മൂല്യവർധിത നികുതി കൂടി നൽകേണ്ടിവരും. ഇക്കോണമി എ-വൺ വിഭാഗത്തിൽ മശാഇർ മെട്രോയിൽ യാത്രാ സേവനം ലഭിക്കാ ത്തവർ 4297 റിയാലാണ് നൽകേണ്ടത്. എ-ടു വിഭാഗത്തിൽ 4235 റിയാൽ മുതൽ 4485 റിയാൽ വരെയാണ് നിരക്ക്. ഇക്കോണമി-1 ൽ ബി വിഭാഗത്തിൽ 4172 റിയാൽ മുതൽ 4422 റിയാൽ വരെയും സി വിഭാഗത്തിൽ 4047 റിയാൽ മുതൽ 4297 റിയാൽ വരെയും ഡി-വൺ വിഭാഗത്തിൽ 4172 റിയാൽ മുതൽ 4922 റിയാൽ വരെയും ഡി-ടു വിഭാഗത്തിൽ 3797 റിയാൽ മുതൽ 4047 റിയാൽ വരെയും എച്ച് വിഭാഗത്തിൽ 3697 റിയാൽ മുതൽ 3947 റിയാൽ വരെയുമാണ് നിരക്ക്.

അൽദിയാഫ-1 പാക്കേജ് വിഭാഗത്തിൽ എ-വൺ വിഭാഗത്തിന് 8161 റിയാലും എ-ടു വിഭാഗത്തിന് 8099 റിയാലും ബി വിഭാഗത്തിന് 8036 റിയാലും സി വിഭാഗത്തിന് 7911 റിയാലും ഡി-വൺ വിഭാഗത്തിന് 7786 റിയാലും ഡി-ടു വിഭാഗത്തിന് 7661 റിയാലും എച്ച് വിഭാഗത്തിന് 7561 റിയാലുമാണ് നിരക്ക്. അൽദിയാഫ-2 പാക്കേജിൽ എ-വൺ വിഭാഗത്തിന് 7910 റിയാലും എ-ടു വിഭാഗത്തിന് 7848 റിയാലും ബി വിഭാഗത്തിന് 7785 റിയാലും സി വിഭാഗത്തിന് 7660 റിയാലും ഡി-വൺ വിഭാഗത്തിന് 7535 റിയാലും ഡി-ടു വിഭാഗത്തിന് 7410 റിയാലും എച്ച് വിഭാഗത്തിന് 7310 റിയാലുമാണ് നിരക്ക് നിശ്ചയിച്ചി രിക്കുന്നത്.

അൽദിയാഫ-3 പാക്കേജിൽ എ-വൺ വിഭാഗത്തിന് 7108 റിയാലും എ-ടു വിഭാഗത്തിന് 7046 റിയാലും ബി വിഭാഗത്തിന് 6983 റിയാലും സി വിഭാഗത്തിന് 6858 റിയാലും ഡി-വൺ വിഭാഗത്തിന് 6733 റിയാലും ഡി-ടു വിഭാഗത്തിന് 6608 റിയാലും എച്ച് വിഭാഗ ത്തിന് 6508 റിയാലും ആണ് നിരക്ക്. അൽദിയാഫ-4 പാക്കേജിൽ എ-വൺ വിഭാഗത്തിന് 6308 റിയാലും എ-ടു വിഭാഗത്തിന് 6246 റിയാലും ബി വിഭാഗത്തിന് 6183 റിയാലും സി വിഭാഗത്തിന് 6058 റിയാലും ഡി-വൺ വിഭാഗത്തിന് 5933 റിയാലും ഡി-ടു വിഭാഗത്തിന് 5808 റിയാലും എച്ച് വിഭാഗത്തിന് 5708 റിയാലുമാണ് നിരക്ക്. മിനായിലെ ബഹുനില ടവറുകളിൽ താമസം ലഭിക്കുന്ന വിഭാഗത്തിൽ 11,905 റിയാലാണ് നിരക്ക് നൽകേണ്ടി വരിക.

അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രം ഹജ് നിർവഹിക്കുന്നതിന് അവസരം നൽകുന്ന വ്യവസ്ഥയിൽ നിന്ന് പ്രത്യേക ഇളവുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഈ വർഷം പരിഷ്‌കരിച്ചിട്ടുണ്ട്. ഹജ് രജിസ്‌ട്രേഷനുള്ള ഇ-ട്രാക്ക് വഴി സമർ പ്പിക്കുന്ന ഇത്തരത്തിൽ പെട്ട ചില അപേക്ഷകളിൽ ഉടനടി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഹജ് തസ്‌രീഹ് സിസ്റ്റത്തിൽ നിന്ന് മറുപടി ലഭിക്കും.

ഇ-ട്രാക്ക് വഴി സ്വീകരിക്കാൻ കഴിയാത്ത ചില അപേക്ഷകളിൽ ഉടമകൾ ബന്ധപ്പെട്ട വകുപ്പുകളെ നേരിട്ട് സമീപിച്ച് ഹജ് ആവർത്തിക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷ നൽകുകയാണ് വേണ്ടത്. സൗദികൾ സിവിൽ അഫയേഴ്‌സ് വിഭാഗത്തെയും വിദേശികൾ ജവാസാത്തിനെയുമാണ് സമീപിക്കേണ്ടത്. ഹജ് ആവർത്തിക്കുന്നതിന് ഈ വകുപ്പുകൾ അനുമതി നൽകിയാലുടൻ ഇ-ട്രാക്ക് വഴി ഹജ് ബുക്കിംഗ് നടപടികൾ പൂർത്തിയാക്കു ന്നതിന് അപേക്ഷകർക്ക് സാധിക്കും.

Advertisment