Advertisment

ഹജ്ജ് വിദേശ തീര്‍ഥാടകരെ പങ്കെടുപ്പിക്കില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാര്‍ത്ത ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്:  ഈ വര്‍ഷത്തെ ഹജുമായി ബന്ധപ്പെട്ട് ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വിദേശ തീര്‍ഥാടകരെ പങ്കെടുപ്പിക്കില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. തുടർച്ചയായി രണ്ടാം വർഷവും ഹജിന് വിദേശ തീർഥാടകരെ അനുവദിക്കില്ലെന്നായിരുന്നു വാർത്ത.

Advertisment

publive-image

ഹജ് നിര്‍വഹിക്കുന്നതിന് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള വിശ്വാസികളെ അനുവദി ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രാലയ വക്താവ് ഹിഷാം സഈദ് അല്‍ അറബിയ നെറ്റിനോട് പറഞ്ഞു. അതേസമയം, തീര്‍ഥാടകരുടെ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലുള്ളവര്‍ക്കു പുറമെ, വിദേശത്തുനിന്ന് വരുന്നവര്‍ക്കും ഇപ്പോള്‍ ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ട് മൊബൈല്‍ ആപ്പുകള്‍ വഴിയാണ് ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്.

Advertisment