ഷാരൂഖ് ചിത്രം വേണ്ടെന്നുവച്ച ഷക്കീല

ഫിലിം ഡസ്ക്
Saturday, September 1, 2018

shakeela avoid Shahrukh khan film

ഷാരൂഖ് ഖാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ചെന്നൈ എക്സ്പ്രസിൽ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നെന്ന് ഷക്കീല. ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ‘തെലുങ്ക്, മലയാളം , തമിഴ് തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബോളിവുഡിലേക്ക് പോകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

അങ്ങനെയിരിക്കെയാണ് എന്നെ ചെന്നൈ എക്‌സ്പ്രസിലേക്ക് വിളിക്കുന്നത്. ഷാരൂഖ് ഖാൻ, രോഹിത് ഷെട്ടി അങ്ങനെയാരെയും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. എത്ര ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുമില്ല. എന്നാല്‍ ദിവസം 20000 രൂപ നല്‍കാമെന്ന് അവര്‍ പറഞ്ഞു.

സത്യരാജിനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടതെന്ന് അവര്‍ എന്നോട് പറഞ്ഞു. ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന സാഹചര്യം ഉണ്ടെന്ന് മനസിലായപ്പോള്‍ ചിത്രത്തില്‍ നിന്നും പിന്‍മാറി ഷക്കീല പറഞ്ഞു.

ഷക്കീലയുടെ ജീവിതം അധികരിച്ച് എത്തുന്ന പടത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. റിച്ച ഛദ്ദയാണ് ചിത്രത്തില്‍ ഷക്കീലയായി എത്തുന്നത്. പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, എസ്തർ നൊറോണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

×