Advertisment

അടുത്ത മാർച്ചോടെ രാജ്യത്തെ പകുതി എടിഎമ്മുകൾ പൂട്ടേണ്ടി വരുമെന്ന് റിപ്പോർട്ട്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

2019 മാർച്ചോടെ രാജ്യത്തെ പകുതി എടിഎമ്മുകൾ പൂട്ടേണ്ടി വരുമെന്ന് റിപ്പോർട്ട്. 2.38 ലക്ഷം എടിഎമ്മുകളിൽ 1.13 ലക്ഷം എടിഎമ്മുകളും അടച്ചിടേണ്ടി വന്നേക്കുമെന്ന് കോൺഫടറേഷൻ ഓഫ് എടിഎം ഇൻസ്ട്രി (സിഎടിഎംഐ).

വ്യവസ്ഥകളിലും ചട്ടങ്ങളിലും അടിക്കടി ഉണ്ടാവുന്ന മാറ്റങ്ങൾ എടിഎമ്മുകളുടെ പ്രവർത്തന ചിലവ് വർധിപ്പിക്കുന്ന സാഹചര്യത്തിലാണിത്. എടിഎമ്മുകൾ അടച്ചിടേണ്ടിവരുന്നത് ആയിരക്കണക്കിനാളുകളുടെ ജോലിയേയും സർക്കാരിന്റെ നിരവധി പദ്ധതികളേയും ബാധിക്കുമെന്നും സി.എ.ടി.എം.ഐയുടെ പ്രസ്താവനയിൽ പറയുന്നു.

 

Advertisment