Advertisment

മൂവാറ്റുപുഴയില്‍ നടന്ന ഹാഫ് മാരത്തണില്‍ പ്രായം മറന്ന് ആയിരങ്ങള്‍ അണിനിരന്നു

author-image
വൈ.അന്‍സാരി
New Update

മൂവാറ്റുപുഴ: ഭവിക്കായി ഓടുക എന്ന സന്ദേശമുയര്‍ത്തി മൂവാറ്റുപുഴയില്‍ നടന്ന ഹാഫ് മാരത്തണില്‍ പ്രായം മറന്ന് ആയിരങ്ങള്‍ അണിനിരന്നു. വിവിധ മത്സരങ്ങള്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി എംഎല്‍എ മാരായ എല്‍ദോ എബ്രഹാം,എല്‍ദോസ് കുന്നപ്പിള്ളി,നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷശശിധരന്‍,മുന്‍ എം.പി ഫ്രാന്‍സീസ് ജോര്‍ജ്ജ്,മുന്‍ എംഎല്‍എ മാരായ ഗോപികോട്ടമുറിക്കല്‍,ജോസ്ഫ് വാഴയ്ക്കന്‍,ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.ആരോഗ്യജീവിതത്തിന്റെ പ്രാധാന്യം ഉയര്‍ത്തികാട്ടുന്നതിനും മൂവാറ്റുപുഴയുടെയും സമീപ പ്രദേശങ്ങളുടെയും പെരുമയും വികസനവും ഒറപ്പാക്കുന്നതിന് മുന്‍നിര്‍ത്തിയായിരുന്നു മാരത്തണ്‍ സംഘടിപ്പിച്ചത്.

Advertisment

രാവിലെ 6ന് ആശ്രമം ബസ്സ്റ്റാന്റില്‍ നിന്നും മാരത്തണ്‍ ആരംഭിച്ചു. 50 വയസ്സുവരെയുള്ള സ്ത്രീപുരുഷന്മാര്‍, അതിനുമുകളില്‍ വിഭാഗങ്ങളായിട്ടാണ് 21 കെ മാരത്തണ്‍ നടന്നത്. വിവധ വിഭാഗങ്ങളില്‍ വിജയികളായവര്‍ക്ക് ഒരു ലക്ഷംരൂപയുടെ സമ്മാനങ്ങളാണ് നല്‍കിയത്.

ദേശീയ മാനദണ്ഡങ്ങള്‍ പാലിച്ചും അഖിലകേരള അത്‌ലറ്റിക്‌സ് അസോസിയേഷന്റെയും ഫെഡറേഷന്റെയും അംഗീകാരത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മൂവാറ്റുപുഴ സെന്റര്‍,മൂവാറ്റുപുഴ ടൗണ്‍ ക്ലബ്ബ് എന്നിവര്‍ചേര്‍ന്ന് ഡെന്റ് കെയര്‍,ഇലാഹിയകോളേജ് ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജി,ബോഡി ഫിറ്റ്,ഐ.എം.എ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്.ദിവ്യാബോബിയുടെ നേതൃത്വത്തിലുള്ള സൂംബാഡാന്‍സിന്റെ അകമ്പടിയോടെയാണ് മാരത്തോണ്‌ന് മുന്നോടിയായി വാംഅപ്പ് നടത്തിയത്.

publive-image

സമാപന സമ്മേളനത്തില്‍ സംഘാടക സമതി ചെയര്‍മാന്‍ സി.എസ്.അജ്മല്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍,മുന്‍ ചെയര്‍മാന്‍മാരായ മേരി ജോര്‍ജ്ജ്,എ.മുഹമ്മദ് ബഷീര്‍,ജോണ്‍കുര്യാക്കോസ്,കെ.എം.ഷംസുദ്ദിന്‍,മാരത്തോണ്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ രാജേഷ് മാത്യു, ജനറല്‍ കണ്‍വീനര്‍ രാജന്‍ബാബു,ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എല്‍ദോബാബു വട്ടക്കാവില്‍ സെക്രട്ടറി ബിജു നാരായണന്‍, ഫെലക്‌സി. കെ.വര്‍ഗ്ഗീസ്, ജിനു മടേയ്ക്കല്‍, ബിനീഷ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

21കെ വിഭാഗത്തില്‍ വിജയികള്‍ 50വയസ്സില്‍ താഴെയുള്ളവരില്‍ പുരുഷന്‍മാര്‍ ടിബിന്‍ ജോസഫ് എം.എ കോളേജ്(ഒന്നാംസ്ഥാനം),അജി(രണ്ടാംസ്ഥാനം).50വയസ്സിന് മുകളിലുള്ളവര്‍ പദ്മനാഭന്‍((ഒന്നാംസ്ഥാനം) തോമസ് (രണ്ടാംസ്ഥാനം) വനിതാ വിഭാഗം 50താഴെയുള്ളവരില്‍ അനുമരിയ സണ്ണി(ഒന്നാംസ്ഥാനം) ശ്രുതി എം.എസ് (രണ്ടാംസ്ഥാനം) 50വയസ്സിന് മുകളിലുള്ളവര്‍ ജ്യോതി ((ഒന്നാംസ്ഥാനം) ജസ്സി.പി (രണ്ടാംസ്ഥാനം).10കെ പുരുഷന്‍മാര്‍ ഷെറിന്‍ ജോസ് എംഎകോളേജ് (ഒന്നാംസ്ഥാനം) ആകാശ് സെന്റ് തോമസ് പാലാ (രണ്ടാംസ്ഥാനം).5കെ ഫണ്‍റണ്ണില്‍ മാത്രം രണ്ടായിരത്തിലധികം പേരാണ് പങ്കെടുത്തത്.

Advertisment