Advertisment

ആദ്യ ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന നിര്‍മ്മല സീതാരാമന്‍ ഹല്‍വ പാചകം ചെയ്ത് സഹമന്ത്രി അനുരാഗ് ഠാക്കൂറിന് നല്‍കി ; ബജറ്റ് അച്ചടിക്ക് തുടക്കമിട്ട് ധനമന്ത്രാലയം

New Update

ഡല്‍ഹി: മധുരം തയ്യാറാക്കി പങ്കുവെച്ചതോടെ ബജറ്റ് അച്ചടിക്ക് തുടക്കമിട്ട് കേന്ദ്ര ധനമന്ത്രാലയം. ആദ്യ ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് സഹമന്ത്രി അനുരാഗ് ഠാക്കൂറിന് മധുരം നല്‍കി ചടങ്ങിന് തുടക്കം കുറിച്ചത്. ഇനി ബജറ്റ് അവതരണം നടക്കുന്ന ജൂലൈ അഞ്ച് വരെ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വിശ്രമമില്ലാത്ത ദിവസങ്ങളാണ്.

Advertisment

publive-image

സഹമന്ത്രിക്ക് മധുരം നല്‍കിയതിന് പിന്നാലെ ബജറ്റ് അച്ചടിക്കുന്ന ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മന്ത്രി മധുരം പങ്കുവച്ചു. എന്നാല്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഇനിയുള്ള ദിനങ്ങള്‍ ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്.

ജൂലൈ അഞ്ച് വരെ ബജറ്റ് അച്ചടിയുമായി ബന്ധമുള്ള ജീവനക്കാര്‍ക്ക് വീട്ടില്‍ പോകാന്‍ കഴിയില്ല. വീട്ടുകാരെയോ സുഹൃത്തുക്കളെയോ ഫോണ്‍ വിളിക്കാന്‍ പോലും ഇവര്‍ക്ക് അനുവാദമില്ലെന്നതാണ് യഥാര്‍ത്ഥ വസ്തുത. ബജറ്റ് അവതരണം കഴിയും വരെ ഉദ്യോഗസ്ഥരെല്ലാം ധനമന്ത്രാലയത്തില്‍ തന്നെ കഴിയണം.

എന്നാല്‍ ബജറ്റ് അവതരണത്തിനായുള്ള ഒരുക്കങ്ങളെല്ലാം ഭംഗിയായി നടന്നെങ്കിലും 45 വര്‍ഷത്തെ ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കും കാര്‍ഷിക പ്രതിസന്ധിയുമാണ് രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളും ഒരു പ്രധാന വെല്ലുവിളിയാണ്. ഈ പ്രതിബന്ധങ്ങളൊക്കെ അഭിമുഖീകരിച്ചുകൊണ്ടായിരിക്കും നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക.

Advertisment