Advertisment

പാലായില്‍ സ്കൂൾ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ വീണു പരുക്കേറ്റ വിദ്യാർഥി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം : സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു പരുക്കേറ്റ വിദ്യാർഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് അഫീൽ ജോൺസണാണു മരിച്ചത്. പാലാ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ്‌‌വൺ വിദ്യാർഥിയാണ് അഫീൽ.

Advertisment

publive-image

ഒക്ടോബർ നാലിനായിരുന്നു സംഭവം. ഹാമർ ത്രോ മത്സരം നടക്കുന്നതിനു സമീപത്തുതന്നെ ജാവലിൻ ത്രോ മത്സരവും നടന്നിരുന്നു. ജാവലിൻ മത്സരം കണ്ടുനിന്ന അഫീലിന്റെ തലയിൽ ഹാമർ പറന്നു വന്നിടിക്കുകയായിരുന്നു.

publive-image

തലയോട്ടി പൊട്ടിച്ചിതറി തലച്ചോർ ഉള്ളിലേക്ക് അമർന്ന നിലയിലായിരുന്നു. അഫീലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എങ്കിലും ആരോഗ്യനില ഗുരുതരമായി തുടര്‍ന്നു. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് ജോൺസൺ ജോർജിന്റെ മകനാണ് അഫീൽ.

Advertisment