നോട്ട് നിരോധനക്കാലത്ത് പുറത്തിറങ്ങിയ ഹനാന്റെ ആല്‍ബം ഇപ്പോൾ വൈറലാകുന്നു; കാണാം ‘നോട്ടില്ല പാത്തുമ’: വൈറല്‍ വീഡിയോ

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, July 27, 2018

Image result for ഹനാന്റെ

സോഷ്യല്‍ മീഡിയയില്‍ ഹനാനെ അനുകൂലിച്ചും വിമര്‍ശിച്ചുമുള്ള അഭിപ്രായപ്രകടനങ്ങള്‍ കൊഴുക്കുമ്ബോള്‍. ഈ പെണ്‍കുട്ടി പാടിയ ‘നോട്ടില്ലാ പാത്തുമ്മ’ എന്നഗാനം ഇപ്പോള്‍ വൈറലാകുകയാണ്. നോട്ട് നിരോധന കാലഘട്ടത്തില്‍ മലയാളിയുടെ ജീവതമാണ് ആല്‍ബത്തിന്റെ ഇതിവൃത്തം.

ഈ ഗാനത്തിന്റെ രചനയും സംഗീതവും ഹനാന്‍ തന്നെയാണ്. ‘ മീന്‍കച്ചവടം മാത്രമല്ല, കേട്ടോ പാട്ട് എഴുതും. ഈണം നല്‍കും. പാടുകയും ചെയ്യും’. എന്ന കുറിപ്പോടെയാണ് ഗാനം ഇപ്പോള്‍ തരംഗമാകുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് ഗാനം റിലീസ് ചെയ്തത്.

നേരത്തെ സംഗീത സംവിധായകന്‍ ഷാന്‍ റഹ് മാന്‍ അടക്കമുള്ളവര്‍ സമൂഹ മാധ്യമങ്ങളില്‍ ഹനാന് പിന്തുണയുമായി എത്തിയിരുന്നു.

×